in

എന്നെ തിരികെ കൊണ്ടുപോകൂ.. ബാങ്കോക്ക് ഓർമ്മകളുമായി നടി പ്രിയ വാര്യർ… വീഡിയോ പങ്കുവെച്ച് താരം

ഒരു അഡാറ് ലവിലെ ‘മാണിക്യ മലര്‍’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യര്‍. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങള്‍ എത്തുകയായിരുന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ പുതിയ ഒരു വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അവസാനമായിരുന്നു പ്രിയ വാര്യര്‍ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നത്. ”എന്നെ തിരികെ കൊണ്ടുപോകൂ..” എന്ന ക്യാപ്ഷനോടെ അവിടെ നിന്നുള്ള ഓര്‍മ്മ പുതുക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ ഇപ്പോള്‍. നിരവധി പേരാണ് താരത്തിന് കമന്റുകളുമായെത്തിയത്.

അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍.

പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.

2018 ല്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാര്‍ജിച്ച നടി പ്രിയ വാര്യര്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏവര്‍ക്കും സുപരിചിതയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഫോളോേവഴ്സിന്റെ എണ്ണം 7 മില്യണിലധികമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്.

ഇതോടെ ഒമര്‍ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിന്‍ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി. എന്നാല്‍ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബര്‍ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വര്‍ധിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയില്‍ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

ഇപ്പോള്‍ ലവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. അതേസമയം അടുത്തിടെ കൊച്ചി ടൈംസിന് പ്രിയവാര്യര്‍ നല്‍കിയ അഭിമുഖത്തിലെ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. അത്തരം കാര്യങ്ങള്‍ ആളുകളുടെ വിനോദത്തിന്റെ ഭാഗമാണെന്നും ഓരോ നടന്മാരും അത്തരം ട്രോളുകളെയും അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

 

View this post on Instagram

 

A post shared by Mallu Actress (@kerala_girlz)

Written by Editor 3

എന്റെ ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു; ശരണ്യ ആനന്ദ് വെളിപ്പെടുത്തുന്നു

തന്റെ മാ റിടത്തിന്റെ വലിപ്പവും ഒരു ദിവസം എത്ര തവണ സെ ക്സ് ചെയ്യുമെന്നും ചോദിച്ച് അയാൾ ചെയ്തത് ഇങ്ങെനെ: വെളിപ്പെടുത്തലുമായി നടി റാണി ചാറ്റർജി