in

അമ്മൂമ്മകിളി വായാടി… ചന്ദ്രലേഖയിലെ ലാലേട്ടന്റെ ആ ക്യൂട്ട് നായിക പൂജ ഭട്ര.. ഇന്നും ഒരു മാറ്റവും ഇല്ലല്ലോ എന്ന് ആരാധകർ

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങിയ അഭിനേത്രിയാണ് പൂജ ബത്ര. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലായിരുന്നു പൂജ വേഷമിട്ടത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

പൂജയുടെ പിതാവ് രവി ബത്ര ഒരു സൈനിക ഉദ്യോഗസ്ഥനാണ്. 1971-ലെ മിസ് ഇന്ത്യയായിരുന്ന നീലം ബത്രയാണ് മാതാവ്. പൂനെയിലെ ഫെര്‍ഗൂസന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും സിംബിയോസിസ് കോളേജില്‍ നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ വായു സേനയില്‍ ചേര്‍ന്ന പൂജ പിന്നീട് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ലിറില്‍ സോപ്പിന്റെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1993ല്‍ മിസ്സ് ഇന്ത്യ പട്ടം നേടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം കുടുതലും ബോളിവുഡ് സിനിമയില്‍ കൂടിയാണ് സജീവം ആയത് എന്നാല്‍ മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ മലയാള പ്രേക്ഷകര്‍ക്കും താരത്തെ സുപരിച്ചതെയാണ്. മോഡലിങ് രംഗത്ത് നിന്നാണ് താരം തന്റെ കരിയര്‍ ആദ്യമായി ആരംഭിക്കുന്നത്.

അതിനടിയില്‍ ആണ് ഒരു പരസ്യത്തില്‍ താരം അഭിനയിക്കുകയും പിനീട് ആണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ആരംഭിച്ചു. അഭിനയത്തില്‍ വിജയ താരം തന്റെ പഠന കാര്യത്തിലും ഏറെ മുന്നില്‍ തന്നെ ആയിരന്നു.

വിരാസത് എന്ന സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് സഹ നടിയുടെ വേഷത്തില്‍ ആണ് ആദ്യമായി താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നാല്‍ തന്റെ അഭിനയം സൗന്ദര്യം കൊണ്ടും വളരെ പെട്ടന് താരം നായികയുടെ വേഷത്തില്‍ എത്തി ഇതിനകം 25ല്‍ പരം സിനിമയില്‍ താരം നായികയായി അഭിനന്ദനങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

2003ല്‍ ആണ് താരം ആദ്യ വിവാഹം കഴിക്കുന്നത് എന്നാല്‍ ആ ബന്ധം 2011ല്‍ അവസാനിപ്പിച്ചിരുന്നു ശേഷം താരത്തിന്റെ 43ആം വയസ്സില്‍ ആണ് താരം വീണ്ടും വിവാഹം കഴിക്കുന്നത്. നടന്‍ നവാബ് ഷായെയാണ് താരത്തിന്റെ ഭര്‍ത്താവ്. 2019ല്‍ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്.

നവാബ് ഷാ മലയാളികള്‍ക്കും പരിചിതനാണ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു പ്രധാനചിത്രങ്ങള്‍.

ഈ പ്രായത്തിലും ആ പഴയ സൗന്ദര്യം അതുപോലെ നിലര്‍ത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറല്‍ ആവാറുണ്ട്.

Written by Editor 3

എന്റെ ശരീരത്തിലേക്ക് അയാൾ ഇഴുകി ചേർന്നു, ആസ്വദിച്ചോളാൻ ആണ് സംവിധായകൻ പറഞ്ഞത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

അമ്പോ.. ഇതെന്ത് ഡാൻസ് ആണ്.. താരത്തിന്റെ വെറൈറ്റി ഡാൻസ് കണ്ട് അമ്പരന്ന് ആരാധകർ.. വീഡിയോ