in

അമ്പോ.. നമ്മുടെ ഐഷു അല്ലേ ഇത്, പൊന്നിയിൻ സെൽവനിൽ കിടിലൻ ലുക്കിൽ മലയാളത്തിന്റെ സ്വന്തം ഐശ്വര്യ ലക്ഷ്‍മി: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘പൊന്നിയിൻ സെല്‍വൻ’. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്.

‘പൊന്നിയിൻ സെല്‍വൻ’ ആദ്യ ഭാഗത്തിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തിയും ഐശ്വര്യ ലക്ഷ്‍മിയും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

‘അലൈകടല്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ശിവ ആനന്ദ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഐശ്വര്യ ഒരു പ്രത്യേക ലുക്കിലാണ് ഗാനരംഗത്തിലെത്തുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.  സെപ്റ്റംബര്‍ 30ന്  ആണ് പൊന്നിയിൻ സെല്‍വൻ ഒന്നാം ഭാഗം പ്രദര്‍ശനത്തിന് എത്തുക.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഇന്ത്യന്‍ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് ഇറങ്ങുന്നത്.

രണ്ടു ഭാഗങ്ങളായി ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളാണ് വേഷമിടുന്നത്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ താര നിര തന്നെ അണിനിരക്കുന്നു.

ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 30-ന് തീയേറ്ററുകളില്‍ എത്തും.

Written by Editor 3

ശാരീരിക ബന്ധത്തിന് സ്ത്രീകൾക്ക് താൽപര്യം കൂടുന്നത് 30ന് ശേഷം; പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ചില സ്ത്രീ രഹസ്യങ്ങൾ ഇവയൊക്കെ..!

അനുഭവിച്ചതെല്ലാം ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം, ഇപ്പോൾ സുവിശേഷ പ്രാസംഗിക, നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ