in

പ്രെഗ്നൻസി ഗ്ലോ ആണല്ലോ!! ഓണമെത്തുന്നതിനു മുൻപേ ഫോട്ടോഷൂട്ട്മായി പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട അവതാരിക പേളി മാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.ഓണക്കാലമായതുകൊണ്ടുതന്നെ സെലിബ്രിറ്റീസ് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നുണ്ട്.

ഓണം നേരത്തെ എത്തിയെന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടായിരുന്നു പേളിയും ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി രംഗത്തെത്തിയത്

അടുത്തിടെയായിരുന്നു താരം വീണ്ടും അമ്മയാകുന്ന സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. യൂട്യൂബിലൂടെ ആയിരുന്നു സന്തോഷവാർത്ത പങ്കുവെച്ചത്. ഈ ഓണത്തിന് പ്രത്യേകത ഉണ്ടെന്നും മറ്റൊരാൾക്കൂടി ജീവിതത്തിലേക്ക് വരുന്ന സന്തോഷമാണിത് എന്നും ആരാധകരും താഴെ കമൻറുകൾ നൽകുന്നുണ്ട്. മുഖത്ത് പതിവില്ലാത്ത സന്തോഷമുണ്ടെന്നും പ്രഗ്നൻസി ഗ്ലോയാണന്ന് ആരാധകർ കമൻറുകൾ രേഖപ്പെടുത്തി.

ടെലിവിഷൻ ഷോയിൽ അവതാരികയാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി വരികയും ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു. പിന്നീടങ്ങോട്ട് ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്കിടയിൽ സെലിബ്രിറ്റിയായി മാറാൻ താരത്തിന് അധികനാൾ വേണ്ടിവന്നില്ല. യൂട്യൂബിൽ രണ്ടു മില്യണിൽ അദ്ദേഹം സബ്സ്ക്രൈബ്ർസ് താരത്തിനുണ്ട്.

Written by amrutha

നാളെ കുട്ടിക്കും വയസ്സാകും അപ്പോഴേ ഇതൊക്കെ മനസ്സിലാകു!!! എസ്തർ അനിലിന് വിമർശനവുമായി സോഷ്യൽ മീഡിയ

നാണമില്ലേ വല്ലവരുടേം കുറവുകളെ കണ്ടു പുച്ഛിക്കാൻ!!! വിമർശകനെ വായടപ്പിച്ച് അഭിരാമി സുരേഷ്