in , ,

ഞാനും എന്റെ വിന്റർ ഗാർഡനും, പ്രിയ നടി പദ്മപ്രിയയുടെ അടുക്കളത്തോട്ടം കണ്ടോ.. വീഡിയോ പങ്കുവെച്ച് താരം

ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ സജീവമായിരുന്ന കേരളീയ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് പത്മപ്രിയ ജാനകീരാമൻ. മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയിരുന്ന വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്നെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് മമ്മൂട്ടി നായകനായ കാഴ്ച എന്ന ബ്ലസി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് താരം ചേക്കേറുകയായിരുന്നു. തെന്നിന്ത്യൻ ഭാഷകളിൽ മലയാളത്തിലും തമിഴിലുമാണ് പത്മപ്രിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോളിവുഡിലെ സൂപ്പർസ്റ്റാർസ് ആയ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം താരം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.

ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന പത്മപ്രിയ വളരെ വേഗം കേരളത്തിൽ ശ്രദ്ധേയയായി. മമ്മൂട്ടി നായകനായ പഴശ്ശിരാജ എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ അവാർഡിൽ പ്രത്യേക ജോലി പരാമർശത്തിന് താരം അർഹയാവുകയും ചെയ്തിരുന്നു. 2017 വരെ സജീവമായി തന്നെ സിനിമയിൽ ഉണ്ടായിരുന്ന താരം പിന്നീട് 5 വർഷത്തോളം നീണ്ട ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞവർഷം ബിജുമേനോന്റെ നായികയായി ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് താരം നടത്തി. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ആയിട്ടുള്ള അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയത്.

വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാൽ താരത്തിന്റെ അഭിനയമികവിനെ നിരവധി പ്രേക്ഷകർ പുകഴ്ത്തിയിരുന്നു. കുറച്ചുനാളുകൾക്കു മുൻപ് താരം പങ്കുവെച്ചിരുന്ന ഡൽഹിയിലെ വീട്ടിലെ പറമ്പിൽ തൂമ്പ കൊണ്ട് കിളക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

എൻറെ വിൻഡർ ഗാർഡിനും ഞാനും ഒരു പ്രണയകഥ എന്ന ക്യാപ്ഷനോട് താരം പങ്കുവെച്ച് വീഡിയോ ആരാധകർ സ്നേഹപൂർവ്വം ഏറ്റെടുക്കുകയായിരുന്നു. വീടിനു പിൻവശമാണ് പത്മപ്രിയയുടെ കൃഷി സ്ഥലം. മുൻപും കൃഷി ചെയ്യുന്ന വീഡിയോ താരം നവ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

ഇത്തവണ ചെടികൾ പരിപാലിക്കുന്നതിനൊപ്പം തോട്ടത്തിൽ നിന്ന് താരം നൃത്തം ചെയ്യുന്നതായും കാണാം. ഓറഞ്ച് തലയിൽ വച്ച് ഡാൻസ് ചെയ്യുന്ന പത്മപ്രിയയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ കഠിനാധ്വാനത്തെയും കൃഷിയോടുള്ള സ്നേഹത്തെയും പുകഴ്ത്തി ആരാധകർ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരുന്നു.