in

പ്രതിഷേധം ആളി കത്തുന്നു, ഷാരൂഖിന്റെ കോലം കത്തിച്ചു, പത്താനിലെ ഗാനം സംസ്കാരത്തെ വൃണപ്പെടുത്തുന്നു എന്ന് ആരോപണം

ബോളിവുഡ് ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’. തുടരെയുള്ള വൻ പരാജയങ്ങളിൽ നിന്നും കരകയറുന്ന ബോളിവുഡിന് ചിത്രം മുതൽക്കൂട്ടാകും എന്നാണ് വിലയിരുത്തലുകൾ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘പഠാനു’ണ്ട്. ഇത്തരത്തിൽ ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന് പക്ഷേ തുടക്കത്തിൽ തന്നെ ബഹിഷ്കരണ ആഹ്വാനം ഉയർന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ​ഗാനത്തിന്റെ പേരിൽ.

രണ്ട് ദിവസം മുൻപാണ് ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ​ഗാനം റിലീസ് ചെയ്തത്. ദീപിക വൻ ​ഗ്ലാമറസ് ലുക്കിലെത്തിയ ​ഗാനം ഞൊടിയിട കൊണ്ട് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു. ​ഗാനരം​ഗത്തിലെ ഒരു ഭാ​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിക്കുക ആയിരുന്നു. ഈ അവസരത്തിൽ ഷാരൂഖ് ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചുവെന്ന വാർത്തകളും പുറത്തുവരികയാണ്.

വീര്‍ ശിവജി എന്ന സംഘടന അം​ഗങ്ങളാണ് കോലം കത്തിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകളും ട്വിറ്റർ പേജുകളിൽ പ്രചരിക്കുന്നുണ്ട്. ഒപ്പം ബോയ്കോട്ട് പഠാൻ ക്യാമ്പയ്നുകളും. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

‘പഠാൻ’ സിനിമ പിഴവുകൾ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിച്ചിരുന്നു.  ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ വരികൾ, പാട്ടിൽ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങൾ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍ക്കാറിന് ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കാവി ഹിന്ദുക്കളുടെ നിറമാണ് എന്നും ഇത് അറിഞ്ഞുകൊണ്ട് മനപൂർവ്വമാണ് ഇത്തരത്തിൽ ഒരു നിറം ബിക്കിനിക്ക് വേണ്ടി അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തു എന്നുമാണ് ഇപ്പോൾ ഇവർ അവകാശപ്പെടുന്നത്. അതേ സമയം സന്യാസിമാർ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം കൂടിയാണ് കാവി. ചില സന്യാസിമാർ അടിവസ്ത്രം മാത്രമാണ് ധരിക്കുക.

ഇവർ തിരഞ്ഞെടുക്കുന്ന നിറം പോലും കാവി ആയിരിക്കും. അങ്ങനെയാണെങ്കിൽ സന്യാസിമാർ ധരിക്കുന്ന കാവി നിറത്തിലുള്ള കോണകവും പ്രശ്നം ആക്കേണ്ടെ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ സിനിമയ്ക്ക് ഗുണം അല്ലാതെ ദോഷം ഒന്നും ചെയ്യില്ല എന്ന വിലയിരുത്തലിൽ ആണ് പ്രേക്ഷകർ.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.  ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.

Written by Editor 3

കാവ്യാ മാധവനെ വിവാഹം കഴിച്ചത് മകൾ മീനാക്ഷിയുടെ നിർബന്ധ പ്രകാരം തൻറെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവളാണ്; നടൻ ദിലീപ്‌ അന്ന് പറഞ്ഞത് ഇങ്ങനെ

കോമഡിയും മറ്റു സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകളും, അതും അഭിനയത്തിന്റെ ഭാഗമാണ്.. അത് ചെയ്യുന്നതിൽ ഒരു ധൈര്യ കുറവും ഇല്ല: പ്രിയ വാര്യർ