in

സൂര്യകിരണങ്ങളെ സാക്ഷിയാക്കി ചുവടുകൾ വെച്ച് പാർവതി തിരുവോത്ത്; വീഡിയോ ഏറ്റെടുത്ത് ആരാധകർ; വീഡിയോ

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് പാര്‍വതി തിരുവോത്ത്. ശക്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പാര്‍വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. പലപ്പോഴും തന്റെ നിലപാടുകള്‍ കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയാണ് പാര്‍വതി.

സിനിമയ്ക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയൊക്കെ പലപ്പോഴായി പാര്‍വതി തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്നും പാര്‍വതി പറഞ്ഞിരുന്നു. ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും പാര്‍വതി പിന്നോട്ടല്ല. ഗ്ലാമറസ് ലുക്കിലും ബോള്‍ഡ് ലുക്കിലും തനിനാടന്‍ വേഷത്തിലും പാര്‍വതി എത്താറുണ്ട്.

സൗഹൃദങ്ങള്‍ക്കും വലിയ വില കല്‍പ്പിക്കുന്ന കൂട്ടത്തിലാണ് താരം. അടുത്തിടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പാര്‍വതി ഇതിനോടകം ചെയ്തിട്ടുണ്ട്. ഉയരെ എന്ന ചിത്രത്തിലെ കഥാപാത്രം ഒക്കെ ഏറെ കൈയടി നേടിയ ഒന്ന് ആയിരുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം എല്ലാം താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. തമിഴിലും നിരവധി സിനിമകളുടെ ഭാഗമായുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരികയായിരിക്കെ 2006 പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് പാര്‍വതി.

കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയ കഥ പറഞ്ഞ് 2015 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീന്‍, അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്നിവയിലെ കഥാപാത്രങ്ങള്‍ പാര്‍വ്വതിയുടെ കരിയറിലെ മാറ്റി നിര്‍ത്താനാവാത്തവ തന്നെയാണ്. 2015 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പാര്‍വ്വതിക്ക് നേടിക്കൊടുത്തവയാണ് കാഞ്ചനമാലയും ടെസയുമൊക്കെ.

2017 ഇറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയം പാര്‍വതിക്ക് ഐ എഫ് ഐ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടി കൊടുക്കുകയുണ്ടായി. വലിയ വിജയമായിരുന്ന ടേക്ക് ഓഫ് ഇന്ത്യന്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പാര്‍വ്വതിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ശേഷം 2017 ഹിന്ദി ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്റെ നായികയായും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

സിനിമയ്ക്ക് പുറത്തുള്ള സാമൂഹ്യ വിഷയങ്ങളിലും ശ്രദ്ധേയമായി ഇടപെട്ടുകൊണ്ട് എന്നും പാര്‍വതി സോഷ്യല്‍മീഡിയയിലും വാര്‍ത്താമാധ്യമങ്ങള്‍ക്കിടയിലും നിറഞ്ഞു നില്‍ക്കാറുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് പാര്‍വ്വതി.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. കിടിലന്‍ ഡാന്‍സ് വീഡിയോ ആണിത്. തൂവെള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യ കിരണങ്ങള്‍ കൊണ്ട് അത് ട്രാന്‍സ്പരന്റ് ആവുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

അമ്പോ… അതീവ ഗ്ലാമറസ്സിൽ ആരാധകരെ ഞെട്ടിച്ച് ദീപിക, പുത്തൻ വീഡിയോ സോങ് വൈറൽ: വീഡിയോ കാണാം

രണ്ട് വിവാഹം കഴിച്ച് അത് രണ്ടും പരാജയം, ഇപ്പോൾ ജീവിക്കുന്നത് തന്റെ മകന് വേണ്ടി… കുടുംബവിളക്കിലെ സുമിത്രയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ