in

സിനിമയിൽ നിന്ന് വിട്ടുനിന്നത് ഈ ഒരു കാരണം കൊണ്ടാണ്, ആ സമയം എനിക്ക് ഇൻഡസ്ട്രിയിലുള്ള സ്ഥാനവും നഷ്ട്ടപ്പെട്ടു; പത്മപ്രിയ പറയുന്നു

മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തിളങ്ങി നിന്നിട്ടുള്ള താരമാണ് പത്മപ്രിയ. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച താരം ഇരുന്നൂറിലധികം പൊതു വേദികളിൽ നൃത്തം അവതരിപ്പിക്കുകയും ഉണ്ടായി

1990-കളിൽദൂരദർശന് വേണ്ടി താരം നൃത്ത പരിപാടികൾ അവതരിപ്പിച്ചിരുന്നു. മോഡലിങ്ങിനോടുള്ള അഭിനിവേഷം പത്മപ്രിയേ പ്രശസ്ത ആക്കുകയായിരുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് താരം കടന്നുവരുന്നത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരം ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അമൃതം, രാജമാണിക്യം, കറുത്തപക്ഷികൾ, നാലുപെണ്ണുങ്ങൾ, ഭൂമിമലയാളം, കുട്ടിസ്രാങ്ക്, കോബ്ര, ക്രോസ് റോഡ്, പരദേശി,ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

2014 നവംബർ 12ന് താരം ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിക്കുകയുണ്ടായി. 1999 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൻറെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

മലയാളത്തിൽ പ്രവീണ കൈകാര്യം ചെയ്ത വേഷമായിരുന്നു തെലുങ്കിൽ പത്മപ്രിയ അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്നു. കാഴ്ചയ്ക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ രാജമാണിക്യത്തിൽ ആണ് മലയാളി പ്രേക്ഷകർ പിന്നീട് പത്മപ്രിയയെ കണ്ടത്.

ഞെട്ടിക്കുന്ന പ്രകടനവുമായി വടക്കുന്നാഥനിൽ മോഹൻലാലിനൊപ്പം താരം പ്രത്യക്ഷപ്പെടുകയുണ്ടായി. തുടർന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി പത്മപ്രിയ മാറുകയായിരുന്നു. ഡൽഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യൻ സിനിമകളിൽ ആണ് കൂടുതൽ സജീവമായത്.

രണ്ടായിരത്തി അഞ്ചിൽ താരം തൻറെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. അമ്പതിലധികം സിനിമകളിൽ പത്മപ്രിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സെയ്ഫ് അലി ഖാൻ നായകനായ 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ഹിന്ദി ചിത്രമാണ് പത്മപ്രിയയുടെതായി അവസാനം റിലീസ് ചെയ്തത്.

കുറച്ചുനാളായി സിനിമകളിൽ നിന്നെല്ലാം ബ്രേക്ക് എടുത്തിരിക്കുക ആണ് താരം. ഇപ്പോൾ പത്മ പ്രിയത്തന്നെ അതിന്റെ കാരണത്തെക്കുറിച്ച് ഇപ്പോൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാമേഖലയിൽ ജെൻഡർജസ്റ്റീസ് ധാരണ വളരെ കുറവാണ്. ഞാൻ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ചു. എനിക്ക് മതിയായി. അതുകൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂർണ്ണമായും എൻറെ ജെൻഡർ മൂലമാണ്. എന്റെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല.

അവർക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടാകുന്നത്. ഓരോ സൗകര്യത്തിനുവേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു.ആ സമയത്ത് എനിക്ക് ഇൻഡസ്ട്രിയൽ ഉള്ള സ്ഥാനവും നഷ്ട്ടപ്പെട്ടു എന്നാണ് താരം പറയുന്നത്.

Written by Editor 1

കാമുകിമാരായി അതി സുന്ദരികൾ, വില കൂടിയ മദ്യത്തിൽ കാമുകിമാരുടെ കൂടെ കുളി, എന്തും ചെയ്ത് കൊടുക്കാൻ സുന്ദരികളായ തോഴിമാർ, ഡാൻ ആള് വ്യത്യസ്തനാണ്, എല്ലാ യുവാക്കളുടെയും ആഗ്രഹം ഈ ജന്മത്തിൽ ഒരു ദിവസമെങ്കിലും ഡാനിനെപ്പോലെ ജീവിക്കണമെന്നാണ്

എനിക്ക് ഒരു ബോയ് ഫ്രണ്ട് വേണം.. ആരെങ്കിലും ഫ്രീ ഉണ്ടോ? ആരാധകരോട് ചോദ്യവുമായി പ്രിയ താരം