in

എന്റെ പേരിൽ ഒരു പെർഫ്യൂം ഇറങ്ങുകയെന്നത് ജീവിതാഭിലാഷം: ഊർമിള ഉണ്ണി

വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാളസിനിമയിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു താരമാണ് ഊർമിള ഉണ്ണി. ഇപ്പോഴിതാ മലയാള സിനിമയിലെ മറ്റു താരങ്ങൾ ഒന്നും പരീക്ഷിക്കാത്ത ബിസിനസുമായി താരം രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ താരം ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിക്കുകയും ചെയ്തു.

എന്റെ മോഹങ്ങൾ പൂവണിഞ്ഞു .ജീവിതാഭിലാഷമായിരുന്നു എൻ്റെ പേരിൽ ഒരു ” പെർഫ്യൂം ” ഇറങ്ങുക എന്നത് .ഊർമ്മിളാ ഉണ്ണീസ് “വശ്യ ഗന്ധി” ഉടനെ പ്രതീക്ഷിക്കാം .! എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

മലയാളത്തിലെ മറ്റ് താരങ്ങളൊന്നും ഇതുവരെ നേടാത്തത് പോലെ തന്റെ പേരിലൊരു പെര്‍ഫ്യൂം ബ്രാന്‍ഡ് സ്വന്തമാക്കിയതിലുള്ള സന്തോഷവും നടി പങ്കുവെച്ചു. പാരമ്പര്യമായി കൈമാറി വന്ന തന്റെ മണം പുറംലോകത്തിന്  പരിചയപ്പെടുത്തുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്. ഊർമ്മിള ഉണ്ണി വർഷ ഗാന്ധി എന്നാണ് പെർഫ്യൂംൻറെ പേര്. സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ ഈ വാര്‍ത്ത പങ്കുവെച്ചതോടെ നിരവധി പേരാണ് ആശംസകൾ നൽകി രംഗത്തെത്തിയത്. താരത്തിൻറെ മകൾ ഉത്തര ഉണ്ണിയും പ്രേക്ഷകർക്ക് പ്രിയങ്കരി ആണ്. ഉത്തര ഒരു നർത്തകി കൂടെയാണ്. ഉത്തരയുടെ വിവാഹവും സോഷ്യൽ മീഡിയ ഗംഭീരമായി ആഘോഷിച്ച വാർത്തയായിരുന്നു. ഉത്തരയുടെ ഭർത്താവ് ഒരു ബിസിനസുകാരൻ ആണ്.

Written by admin

ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്‍കുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാര്‍ഥന, ഗായത്രി

വിവാഹം, പ്രണയം എന്നിവയെ കുറിച്ച്‌ ചോദിക്കുമ്പോൾ മൂഡിന് അനുസരിച്ചാണ് മറുപടി, തുറന്നു പറഞ്ഞ് സ്വാസിക