in

സ്ത്രീകൾ ഷഡ്ഢിയിട്ടാലും പ്രശ്നം പർദ്ദ ഇട്ടാലും ഇവന്മാർക്ക് പ്രശ്നം.. രൂക്ഷ വിമർശനവുമായി നുസ്രത് ജഹാൻ

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ആദ്യ ഗാനം “ബേഷാരം രംഗ്” പുറത്തിറങ്ങിയത് മുതൽ ചിത്രവും അഭിനേതാക്കളും വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച വസ്ത്രങ്ങളെ വിമർശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎ രാം കദമും രംഗത്തെത്തിയിരുന്നു. അതേസമയം ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ ​ഗാനത്തെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ്.

ആളുകൾ എല്ലാ കാര്യത്തിലും പ്രശ്നങ്ങൾ കണ്ടെത്തുന്നവരാണ്. സ്ത്രികൾ കാവി ധരിച്ചെത്തിയാൽ പ്രശ്നമാണ്. സ്ത്രീകൾ ബിക്കിനി ധരിക്കുന്നതും അവരിൽ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും നുസ്രത്ത് ജഹാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

അഭിനയത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ നുസ്രത്ത് ഈ സാഹചര്യത്തെ ആസൂത്രിത ഗൂഢാലോചനയാണെന്ന് പറഞ്ഞു. “ഇത് ആരുടെയും ചിന്താ​ഗതിയല്ല. അധികാരത്തിലുള്ള പാർട്ടി ആളുകളിൽ ഇത്തരമൊരു ചിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. അവർ എന്തുചെയ്യുന്നോ അത് ആത്മീയവും മതപരവും ആസൂത്രിതവുമായ ഗൂഢാലോചന മാത്രമാണ്”. അതുകൊണ്ടാണ് അവർ സംസ്കാരത്തെക്കുറിച്ചും ബിക്കിനി ധരിച്ച സ്ത്രീകളെക്കുറിച്ചും സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ചില മന്ത്രിമാർ സ്ത്രീകളുടെ ജീവിതം നിയന്തിക്കാൻ ശ്രമിക്കുന്നതിനെപറ്റിയും നസ്രത്ത് ചൂണ്ടികാട്ടി. സ്ത്രീകൾ ഹിജാബ് ധരിച്ചെത്തിയാലും ബിക്കിനി ധരിച്ചെത്തിയാലും അവർക്ക് പ്രശ്നമാണ്. എന്താണ് അവർ ചെയ്യാൻ ശ്രമിക്കുന്നതെന്ന് അവർക്കറിയില്ല. ഈ കാലഘട്ടത്തെ വികസിത ഇന്ത്യ എന്ന് വിളിക്കാൻ തന്നെ ഭയമാണെന്നും ഇനിവരുന്ന കാലഘട്ടം നമ്മളെ എങ്ങോട്ട് കൊണ്ടുപോവുമെന്നും ആലോചിച്ച് പേടിയാവുന്നുവെന്നും നസ്രത്ത് വ്യക്തമാക്കി.

പത്താനിലെ ​ഗാനം പുറത്തുവന്നപ്പോൾ തന്നെ മിശ്ര എതിർപ്പുകൾ ഉയർത്തി രം​ഗത്തെത്തിയിരുന്നു. ​ഗാനത്തിലെ വസ്ത്രങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ വിരോധമാണ് ഉയർത്തുന്നത്. ഈ ഗാനത്തിന്റെ പേരും പ്രതിഷേധമാണ് ഉയർത്തുന്നതെന്നും മിശ്ര പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം നേരിടുന്ന വിവാദങ്ങളെക്കുറിച്ച് ഷാരൂഖ് പ്രതികരിച്ചു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന വെഷത്തിലെത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു. 2023 ജനുവരി 25നാണ് തിയേറ്റര്‍ റിലീസായി സിനിമ എത്തുക. പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈമിനാണ്.

Written by Editor 3

വർക്ഔട്ട് ചെയ്ത് സ്ലിമായി സൗഭാഗ്യ വെങ്കിട്ടേഷ്.. ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ച് താരം: വീഡിയോ

പ്രണയാർദ്രരായി പ്രിയ വാരിയരും റംസാനും.. റോമാന്റിക് വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം