in

പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു. വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ, നാല് വർഷം മുമ്പത്തെ ഒരു വാക്കിൽ നിമിഷാ സജയന് ട്രോൾ പെരുമഴ, കമന്റ്റ് ബോക്‌സ് ഓഫാക്കി താരം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൗര സമ്മേളനത്തിൽ നടി നിമിഷ സജയൻ പറഞ്ഞ വാക്കുകൾ ചികഞ്ഞെടുത്ത് ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ. സുരേഷ് ഗോപി (Suresh Gopi) തൃശൂരിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെയാണ് നിമിഷാ സജയന് മേൽ ട്രോൾ പെരുമഴയുടെ പൂരം.

“തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല.” എന്നായിരുന്നു നിമിഷയുടെ വാചകം. എഴുത്തുകാരനായ എൻ.എസ്. മാധൻ മുഖ്യാതിഥിയായ പരിപാടിയിലായിരുന്നു നിമിഷയുടെ വാക്കുകൾ.

യൂട്യൂബിൽ ഇപ്പോഴും ഈ വീഡിയോ കാണാൻ സാധിക്കും. “പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു. വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ…”, “തൃശൂർ ചോദിച്ചു കൊടുത്തിട്ടില്ല എന്ന് തള്ളി മറിച്ചല്ലോ ഇപ്രാവശ്യം കണക്ക് കംപ്ലീറ്റ് തീർത്തു തൃശൂർ ഇങ്ങു എടുത്തിട്ടുണ്ട്”, “നിന്നെ അന്നേ ഓങ്ങി വെച്ചതാ അടിമ കമ്മി..”, “അടുത്ത അഞ്ചുവര്ഷത്തേക്കുള്ള കരച്ചിൽ ആശംസകൾ ഇപ്പോഴേ നേരുന്നു” എന്നൊക്കെയാണ് കമന്റുകളിലൂടെ ഉയരുന്ന ട്രോളുകളിൽ ചിലത്.

ട്രോൾ ആരംഭിച്ചതും നിമിഷ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ കമന്റ്റ് ബോക്‌സിന് പരിധിവച്ചു കഴിഞ്ഞു. ഇപ്പോൾ കമന്റുകൾ പലതും വരുന്നത് നിമിഷയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുകളിലെ കമന്റ്റ് ബോക്സുകളിലാണ്.

Written by admin

സോഷ്യൽ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്, നിങ്ങൾക്കത് ബുദ്ധിമുട്ടാകും, എന്നെ ജനത്തിനും പാർട്ടിക്കും വേണമെങ്കിൽ മതി വേണൂ, ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കിൽ വേണ്ട, സുരേഷ് പറഞ്ഞതിനെക്കുറിച്ച് ജി വേണു​ഗോപാൽ

‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’, കൂട്ടുകാർക്കൊപ്പം ഗോപി സുന്ദർ, ഇങ്ങേരുടെ സമയമെന്ന് സോഷ്യൽ മീഡിയ