in

ഈ ചിരിയിൽ വീഴാത്തവർ ആരോണ്ട്? ക്യൂട്ട് ചിരിയിൽ ആരാധകരെ മയക്കി നിമിഷ സജയൻ, കിടിലൻ ഫോട്ടോസ് കാണാം

മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. കഥാപാത്രങ്ങളുടെ തെരഞ്ഞടുപ്പില്‍ മികവ് കാട്ടുന്ന താരം കൂടിയാണ് നിമിഷ. തന്റെ ചിത്രങ്ങളിലൂടെ ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കിയ താരം. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നിമിഷയ്ക്ക് നിരവധി യുവ ആരാധകരുമുണ്ട്.

മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളില്‍ ഒന്നാണ് നടി നിമിഷ സജയന്റേത്. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങള്‍ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ നിമിഷ പ്രേക്ഷകരുടെ മനം കവര്‍ന്നത്. തീര്‍ത്തും നിഷ്‌കളങ്കയായ നായികാ കഥാപാത്രമെങ്കില്‍ അത് നിമിഷ ഭദ്രമാക്കും.

എന്നാല്‍ നിമിഷയും ബോള്‍ഡ് ലുക്കിലേക്കു ചുവടുവച്ചു കഴിഞ്ഞു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ഒരു പുഞ്ചിരി താരത്തിന്റെ മുഖത്ത് കാണാന്‍ കഴിയുന്നുണ്ട്.

വമ്പന്‍ മേക്കോവരെങ്കിലും നിമിഷയുടെ ശാലീനത എങ്ങും പോയ്മറഞ്ഞിട്ടില്ല. ചിത്രങ്ങള്‍ നിമിഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് ഒരു വിഭാഗത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശവനുമായി രംഗത്തെത്തുകയും ചെയ്തു. വളരെ മോശം കമന്റുകളാണ് ഇക്കൂട്ടര്‍ താരത്തിന്റെ ചിത്രത്തിന്റെ താഴെ പങ്കുവച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസ് വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങള്‍ മാത്രമെന്ന് ആരാധകരും പറയുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂ ചലച്ചിത്രരംഗത്ത് എത്തിയ നിമിഷ സിനിമയിലെ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു.

ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട്, മാലിക്ക്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കൈയ്യടി നേടിയ താരമാണ് നിമിഷയ അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

നിമിഷാ സജയന്റെതായി ഒട്ടേറെ ചിത്രങ്ങളാണ് തയ്യാറാകുന്നത്. നിവിന്‍ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടന്‍ റീലിസ് ചെയ്യാനുള്ളത്. നിമിഷ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്.

Written by Editor 3

ഗോവയിൽ ന്യൂ ഇയർ ആഘോഷമാക്കി മാളവിക മേനോൻ… ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ, കാണാം

Gayathri Suresh Opened Up About Doing Intimate Scenes In Movies

ഒരു സിനിമ സംവിധാനം ചെയ്യണം, നയൻതാരയെ പോലൊരു നടി ആകണം; തന്റെ ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്