in

ക്യാരക്ടർ ചിരിക്കുന്നില്ല എന്ന് പറഞ്ഞ് എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ കഴിയില്ല; നിമിഷ സജയൻ പറയുന്നു

സിനിമയിൽ നടിനടന്മാർ സ്ഥിരമായി ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇവർക്ക് ഇത് മാത്രമെ അറിയു. പ്രത്യേകിച്ച് പെപ്പെ എന്ന ആന്റണി വർഗീസിന്റെ ഭൂരിഭാഗം സിനിമകളും അടിയും ഓട്ടവും മാത്രമാണുള്ളത്.

അതുപോലെ തന്നെ നടി നിമഷ സജയൻ എപ്പോഴും കേൾക്കുന്ന പരാതിയായിരിക്കും നടി ഒട്ടും ചിരിക്കുന്നില്ലയെന്ന്. കൂടാതെ നടിയുടെ ചിരിച്ചിട്ടുള്ള ഒരു ഫോട്ടോ പോലും കിട്ടാനില്ലയെന്ന്. എന്നാൽ അതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് നിമിഷ തന്റെ പുതിയ ചിത്രമായ തെക്കൻ തല്ല് കേസിലെ കഥാപാത്രത്തിലൂടെ.

നിമിഷയുടെ മറ്റൊരു മുഖമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. എനിക്ക് അത്രയും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതില്‍ ചിരിയില്ല എന്നു കരുതി എനിക്ക് ആ പ്രോജക്ടുകള്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റില്ല.

മാര്‍ട്ടിന്‍ പ്രകാട്ടിനെപ്പോലൊരു ഡയറക്ടര്‍ നല്ലൊരു ക്യാരക്ടറും പ്രോജക്ടുമായിട്ട് വരുമ്പോള്‍ അയ്യോ ചേട്ടാ ഇതില്‍ ചിരി ഇല്ല എന്നു പറഞ്ഞ് എനിക്കത് വേണ്ടെന്ന് വെക്കാന്‍ പറ്റില്ല. ഇങ്ങനെ അല്ലാത്ത ഫുള്‍ ടൈം ചിരിക്കുന്ന കഥാപാത്രമുള്ള പ്രോജക്ടുകളും എന്റെ അടുത്തേയ്ക്ക് വരുന്നുണ്ട്.

എനിക്ക് അത് ഇഷ്ടപ്പെടുന്നില്ല. അത്കൊണ്ട് ചെയ്യുന്നില്ല. വാസന്തി എന്ന കഥാപാത്രം ഫുള്‍ ടൈം ഹാപ്പിയാണ്. എനിക്ക് ആ ക്യാരക്ടറിനെയും, ഡയറക്ടറിനെയും, ടെക്നിക്കല്‍ ക്രൂവിനെയും, പടം മൊത്തതിലും എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ആ സിനിമ ഞാന്‍ ചെയ്തത്. ഞാന്‍ റിയല്‍ ലൈഫില്‍ ചില്ലാണ്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഇങ്ങനെയാകുന്നു എന്നതേയുള്ളൂ.

ദീലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃകാസാക്ഷിയും എന്ന സിനമയിലൂടെയാണ് നിമിഷ സജയന്‍ അഭിനയരംഗത്തേയ്ക്ക് വരുന്നത്. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസാണ് നിമിഷയുടെ തിയേറ്ററുകളിലുള്ള സിനിമ.

ദീലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയന്‍ മലയാളികള്‍ക്ക് പരിചിതമാകുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത നിമിഷയുടെ കഥാപാത്രങ്ങളെല്ലാം ചിരിക്കാത്തവയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ടായിരുന്നു.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട് , മാലിക് തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്തപ്പോഴായിരുന്നു ഇത്തരം കമന്റുകള്‍ വന്നുകൊണ്ടിരുന്നത്. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസാണ് നിമിഷയുടെ തിയേറ്ററുകളിലുള്ള സിനിമ.

വാസന്തി എന്ന കഥാപാത്രത്തെയാണ് നിമിഷ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസിനെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന സിനിമയാണ് ഒരു തെക്കന്‍ തല്ല് കേസ്.

Written by Editor 3

ആരാധകരെ ആകർഷിയ്ക്കാൻ വേണ്ടി എന്റെ പാന്റീസ് കാണിക്കാൻ ഡയറക്ടർ പറഞ്ഞു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

നടന്നത് നാല് വിവാഹങ്ങൾ, അധിക നാൾ ഒന്നും നീണ്ടു നിന്നില്ല, എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണം മാത്രം; രേഖ രതീഷ് പറയുന്നു