in ,

സദാചാര അങ്ങളമാർ കമന്റ്‌ ബോക്സിൽ വന്ന് ചാമ്പിക്കോ. കിടിലൻ ക്യാപ്ഷനുമായി ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ ബിജോ

നിമിഷ ബിജോയ് എന്ന ചാലക്കുടി കാരിയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത് ടിക് ടോക്കിൽ നിന്ന് ഇൻസ്റ്റാഗ്രാമിലേക്ക് ചുവടെ മാറ്റിയപ്പോഴാണ്.ടിക് ടോക് ഇന്ത്യയിൽ ബാൻ ചെയ്തതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ എത്തിയ നിമിഷ ഇന്ന് തിരക്കുള്ള മോഡലും നടിയായി മാറി കഴിഞ്ഞു.

സൂപ്പർ സംവിധായകൻ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും മമ്മൂട്ടിയുടെ പ്രീസ്റ്റിലും വേഷം കൈകാര്യം ചെയ്യാൻ പറ്റിയ സന്തോഷവും താരം മുൻപ് പങ്കുവെച്ചിരുന്നു. സിനിമ എന്നത് തൻറെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്ന് നിമിഷ പറയുമ്പോൾ നാട്ടിൻപുറത്തുകാരിയുടെ നിഷ്കളങ്കതയും സത്യസന്ധതയും ആ വാക്കുകളിൽ വ്യക്തമാണ്.

ഏഴോളം സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ച നിമിഷയ്ക്ക് താൻ ഇപ്പോഴും സിനിമയിൽ അഭിനയിച്ചു എന്ന് പറയുന്നത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ താൽപര്യമുണ്ടായിരുന്ന നിമിഷ താൻ ഒരു നടി ആകുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണന്റെ അടുത്ത് നിന്ന് നൃത്തം പഠിച്ചു തുടങ്ങിയതോടെ തന്നിലെ കലാകാരിയും ഉണരുകയായിരുന്നു എന്നാണ് നിമിഷ പറയുന്നത്. നടിയായി മാറിയ നിമിഷയെ ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തോളം ആളുകളാണ് ഫോളോ ചെയ്യുന്നത്.

ഫോട്ടോകൾക്കും ഡാൻസ് വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കുമ്പോൾ സന്തോഷത്തോടൊപ്പം തൻറെ കഴിവിൽ അഭിമാനവുമുണ്ട് എന്ന് വ്യക്തമാക്കുന്നു. എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണയുമായി ഭർത്താവ് ബിജു പിന്നിൽ തന്നെയുള്ളതും വിജയങ്ങൾക്ക് മാറ്റ് കൂട്ടുന്നു.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവിലെ ഡോക്ടർ, ഭാഗ്യജാതകത്തിലെ വില്ലന്റെ ഭാര്യ, കേരള വിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന കപ്പിൽ ആൻഡ് കപ്പിൽ നായിക തുടങ്ങി നിരവധി സീരിയലുകളിൽ നിമിഷ ഇതിനോടകം വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു. പൂക്കാലം എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും കോവിഡ് വന്നതോടെ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരികയായിരുന്നു

അമീറിനെ ബേബി ബ്രോ,ആലീസ് ഇൻ പാഞ്ചാലിമേട്, കുലുക്കി സർബത്ത്, പിന്നിൽ ഒരാൾ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിച്ചു.ഫൈറ്റ് മൂവിയിൽ അഭിനയിക്കുക എന്നതാണ് തൻറെ വലിയ സ്വപ്നമെന്നും താൻ ഏറെ ആരാധിക്കുന്ന താരമാണ് വാണിവിശ്വനാഥ് എന്ന് നിമിഷ പറയുന്നു.

വാണിവിശ്വനാധിനെ പോലെ ഫൈറ്റ് മൂവി ചെയ്യണമെന്നാണ് ആഗ്രഹം.നായിക ആകണം എന്നൊന്നും ആഗ്രഹമില്ല. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യണമെങ്കിലും അങ്ങനെ ഒരു സിനിമ ലഭിക്കുമെന്ന പ്രതീക്ഷയാണ് തനിക്ക് എന്നും താരം വ്യക്തമാക്കുന്നു.

ഇപ്പോൾ ഏറ്റവുമൊടുവിലായി നിമിഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകരെ നേടിയെടുത്തിരിക്കുന്നത്.എപ്പോഴത്തെയും പോലെത്തന്നെ ഈ ചിത്രത്തിലും അതീവ ഗ്ലാമറിൽ ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന് താഴെ സദാചാര കമൻറുകൾ ആയി എത്തുന്നവരോട് അഭിപ്രായം കമൻറ് ബോക്സിൽ രേഖപ്പെടുത്തിക്കൊള്ളു എന്ന സ്വാതന്ത്ര്യവും താരം നൽകുന്നുണ്ട്…

Written by Editor 1

പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, അത് കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്; പ്രണയകഥ തുറന്ന് പറഞ്ഞ് അനു സിത്താര

‘മിനി സ്കർട്ടിൽ പൊളി ലുക്കിൽ തകർപ്പൻ ഡാൻസുമായി റീൽസ് താരം നിവേദ്യ ശങ്കർ..’ – വീഡിയോ വൈറൽ