in

ചേച്ചി ഒന്ന് കുളിക്കാൻ ഇറങ്ങാതിയതാ… വിഡിയോ ആരാധകർ അങ്ങ് ഏറ്റെടുത്ത്, കിടിലൻ വീഡിയോ കാണാം

പൂക്കാലം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ ബിജോ. നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന നടി. ഇടയ്ക്ക് പള്ളിയോടത്തില്‍ കയറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. അമിറിന്റെ ബോബി ബ്രൊ, ആലിസ് ഇന്‍ പാഞ്ചാലിമേട് , കുലുക്കി സര്‍ബത്ത് , പിന്നില്‍ ഒരാള്‍ ,നോ എവിഡന്‍സ് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടിയുടെ പ്രിസ്റ്റില്‍ ഒരു പാസിംഗ് സീനിലും അഭിനയിച്ച നിമിഷ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയാണ്.

19ാം നൂറ്റാണ്ടില്‍ നായികയുടെ കൂട്ടുകാരിയുടെ റോളിലും അഭിനയിച്ച നിമിഷ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തിഎന്ന ആരോപണത്തിലാണ് ഇപ്പോള്‍ നിമിഷ പെട്ടിരിക്കുന്നത്.

ആറന്മുള ദേശം മാത്രമല്ല മുഴുവന്‍ കേരളവും ഭക്ത്യാദര പൂര്‍വ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയര്‍ന്നത്. പ്രശ്‌നത്തില്‍ നിമിഷ മാപ്പുപറഞ്ഞെങ്കിലും ഒരു കലാകാരി എന്ന നിലയിലുള്ള ഒരു പരിഗണനയും നല്കാതെയുള്ള കമന്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആകുന്നുണ്ട്.

വ്രതശുദ്ധിയോടെ മാത്രമാണ് കരക്കാര്‍ പള്ളിയോടങ്ങളില്‍ കയറുന്നതും ജലമേളയില്‍ പങ്കെടുക്കുന്നതും. നെഹ്രു ട്രോഫി പോലെയോ മറ്റു വള്ളംകളികള്‍ പോലെയോ ഉള്ള ഒന്നല്ല ആറന്മുള ജലമേള എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാത്രമല്ല പൊതുമാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ‘തിരുവാറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങള്‍.

ഈ പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളില്‍ പോലും പാദരക്ഷകള്‍ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തില്‍ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും കയറിയ നിമിഷക്കെതിരെ ആറന്മുള പള്ളിയോട സേവാസംഘം പരാതി നല്‍കി’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് പറത്താനം എന്ന കൊച്ചുഗ്രാമത്തിലാണ് നിമിഷ ജനിച്ചുവളര്‍ന്നത്. ചാലക്കുടിയില്‍ എത്തിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് മെട്രോ വാര്‍ത്തയോട് നിമിഷ പ്രതികരിച്ചിരുന്നു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ അടുത്ത് നിന്ന് ന്യത്തം പഠിച്ച് തുടങ്ങിയതോടെ തന്നിലെ കലാകാരിയും ഉണരുകയായിരുന്നുവെന്നാണ് നിമിഷയുടെ പറയുന്നത്.

ഇന്‍സ്റ്റ റീല്‍സിലൂടെ 131 കെ ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ സമയം കൊണ്ട് നിമിഷ സ്വന്തമാക്കിയത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവിലെ ഡോക്ടര്‍, ഭാഗ്യജാതകത്തില്‍ വില്ലന്റെ ഭാര്യ, കേരള വിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കപ്പില്‍ ആന്‍ഡ് കപ്പില്‍ നായിക തുടങ്ങി നിരവധി സീരിയലൂകളിലും വേഷമിട്ട നിമിഷയുടെ മിക്ക ചിത്രങ്ങളും അതിവേഗമാണ് വൈറല്‍ ആയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം അതീവ ഗ്ലാമറസ് ലുക്കിലുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. സ്‌കിന്‍ കളറിലുള്ള ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

സാരിയിൽ മഴയത്ത് നനഞ്ഞ് കുളിച്ച് നടി റിനി രാജ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

അമ്പോ… ഹോട്ട് ലുക്കിൽ ആരാധകരുടെ മനം മയക്കി ദീപ്തി സതി, കിടിലൻ ഫോട്ടോസ് കാണാം