in

നിലു ബേബി പ്ലേസ്കൂളിലേക്ക്, സന്തോഷം പങ്കിട്ട് പേളി മാണി, വലിയ കുട്ടിയായെന്ന് ആരാധകർ

സോഷ്യൽ മീഡിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റാർ കിഡ് ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ ആ സ്ഥാനം നില ബേബിക്ക് ആയിരിക്കും മിക്ക ആളുകളും നൽകുക. അത്രത്തോളം ഇൻഫ്ലുവെൻസ് ചെയ്യാൻ നിലക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം.

ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. നിലു ബേബിയുടെ പ്ലേ സ്കൂളിലെ ആദ്യ ദിനം. പുതിയ സുഹൃത്തുക്കളെയും അധ്യാപകരെയും കാണാനുള്ള ആവേശത്തിലായിരുന്നു അവൾ.

അവളുടെ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിച്ചുവെന്ന് കുറിച്ചാണ് താരം വിശേഷം പങ്കുവച്ചത്. ഇതോടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്. നില വലിയ കുട്ടിയായെന്നാണ് ആരാധകർ പറയുന്നത്.

കഴിഞ്ഞ മാർച്ചിലായിരുന്നു നിലയ്ക്ക് മൂന്ന് വയസ്സ് തികഞ്ഞത്. ജനിക്കുന്നതിന് മുന്‍പേ സെലിബ്രിറ്റിയായ താരപുത്രിയാണ് നില ബേബി. നിലുവിനെ മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും പേളി മാണി തന്റെ ഫോളോവേഴ്‌സുമായി പങ്കുവച്ചിട്ടുണ്ട്.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസിൽ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷത്തിൽ തന്നെ ആയിരുന്നു. പ്രേക്ഷരോട് ഏറ്റവും അടുത്ത് നിൽക്കുന്ന താര ദമ്പതികൾ എന്ന് തന്നെ പറയാം.

Written by admin

മനസ്സ് കൊണ്ട് ഇപ്പോഴും അവിടെത്തന്നെ, കുഞ്ഞു നാളിലെ ചിത്രം പങ്കിട്ട് റീമ കല്ലിങ്കൽ, ഇപ്പോഴും അതു പോലെ തന്നെയാണെന്ന് ആരാധകർ‌

പത്മനാഭസ്വാമിയാകാനുള്ള മുന്നൊരുക്കം, വെള്ളത്താടി രഹസ്യത്തിന്റെ ചുരുളഴിയിച്ച് സുരേഷ് ​ഗോപി