in

മാസ്ക് ഇട്ടിരിക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ… പുത്തൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

നിരവധി ആരാധകരുള്ള താരമാണ് നിധി അഗര്‍വാള്‍. നടി എന്ന നിലയില്‍ മാത്രമല്ല ഡാന്‍സ് മോഡല്‍ ജിംനാസ്റ്റ് എന്നീ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് നിധി അഗര്‍വാള്‍. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഏറെ ചെയ്തിട്ടുള്ള ഈ താരം, തന്റെ സൗന്ദര്യം കൊണ്ടും ആകാര ഭംഗി കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

തമിഴ് തെലുങ്ക് ഭാഷകളില്‍ ആണ് താരം കൂടുതല്‍ സജീവമായി നില കൊള്ളുന്നത്.2017 ക്യാമറയ്ക്ക് മുന്നില്‍ അരങ്ങേറ്റം കുറിച്ച നിധി അഗര്‍വാള്‍ മോഡലിംഗ് രംഗത്തും ഏറെ സജീവമാണ്. ധാരാളം മോഡല്‍ഫോട്ടോ ഷോട്ടുകളില്‍ പങ്കെടുത്തിട്ടുള്ള താരം, നിലവില്‍ തെന്നിന്ത്യയിലെ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ്. നര്‍ത്തകി എന്ന നിലയിലും ഇവര്‍ ഏറെ പ്രശസ്തയാണ്.

ബാല ബെല്ലി ഡാന്‍സ് തുടങ്ങിയ നൃത്ത വിഭാഗങ്ങളില്‍ മാത്രമല്ല, കഥക് തുടങ്ങിയ നൃത്ത രീതികളിലും ഇവര്‍ നല്ല പരിശീലനം നേടിയിട്ടുണ്ട്. തന്റെ പ്രൊഫഷനില്‍ എന്നപോലെ തന്നെ, നവമാധ്യമ ലോകത്തും താരം ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം താരത്തെ 12 മില്യണിലധികം ഫോളോവേഴ്‌സ് ഉണ്ട്.

അതിനാല്‍ തന്നെ ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും മറ്റും വളരെ വേഗം തരംഗം ആവാറുണ്ട്. ധാരാളം വൈറലായ ഫോട്ടോഷൂട്ടുകള്‍ താരത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ഏതു വര്‍ഷത്തില്‍ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന നിധിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.

മാസ്‌ക് ധരിച്ചു കൊണ്ടുള്ള ഫോട്ടോകള്‍ ആണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

ടൈഗര്‍ ഷോപ്പ് നവാസുദ്ദീന്‍ സിദ്ദീഖി തുടങ്ങിയവര്‍ പ്രധാന വേഷത്തിലഭിനയിച്ച, ഷബീര്‍ ഖാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ മുന്ന, മിഖായേല്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. താര ത്തിന്റെ ഏക ബോളിവുഡ് സിനിമയാണ് ഇത്.

പിന്നീട് നിധി തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു. 2018ല്‍ നാഗചൈതന്യ, മാധവന്‍ തുടങ്ങി പ്രമുഖ താരനിര അണിനിരന്ന സവ്യ സച്ചി എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കില്‍ ആദ്യമായി ചുവടു വെച്ചത്. ചിമ്പു നായകനായി പുറത്തിറങ്ങിയ ഈശ്വരനാണ് നിധിയുടെ ആദ്യ തമിഴ് ചിത്രം.

ഈ ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ആകുന്നതിനു മുന്നേ തന്നെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് തമിഴിലും തെലുങ്കിലും ഏറെ സജീവമായി ശ്രദ്ധേയയായ നടി ആയി മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. സൈമ അവാര്‍ഡ് അടക്കം ധാരാളം പുരസ്‌കാരങ്ങളും താരം തന്റെ അഭിനയ മികവു കൊണ്ട് നേടിയെടുത്തിട്ടുണ്ട്.

ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇല്‍ താരത്തിന് ബഹുമാനസൂചകമായി മെമ്പര്‍ഷിപ്പും നല്‍കിയിട്ടുണ്ട്. പവന്‍ കല്യാണ്‍ നായകനാകുന്ന ഹരിഹര വീര മല്ലു എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ താരം. തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ ചിമ്പു എന്ന സിലമ്പരശനുമായി വിവാഹിതനാകാന്‍ പോവുകയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കാലത്തെപ്പറ്റി അടുത്തിടെ പുറത്ത് വന്നിരുന്നു.

Written by Editor 3

നയൻ താരയെ ഞങ്ങളാണ് പ്രശസ്ഥയാക്കിയത്, അത് പോലെ പ്രശസ്തയാവണമെങ്കിൽ വഴങ്ങിതരണം.. ശ്രീനിധി വെളിപ്പെടുത്തുന്നു

ഷോയ്ക്കിടെ പരസ്യമായി നടിയുടെ കാൽ വിരൽ വായിൽ ഇട്ട ശേഷം ചുംബിച്ച് ആർ ജി വി, വീഡിയോ വൈറൽ