in

സിനിമയിലേക്കെന്ന് പറഞ്ഞ് എന്നെ പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌, സൗന്ദര്യമാണ് കാരണം; നേഹ സക്സേന പറയുന്നു

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നേഹ സക്‌സേന. മമ്മൂട്ടിക്ക് പുറമേ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനൊപ്പവും മലയാള സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നേഹയ്ക് ലഭിച്ചു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചു. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു മോഡല്‍ കൂടിയാണ് നേഹ സക്‌സേന.

റിക്ഷാ ഡ്രൈവര്‍ എന്നപേരില്‍ തുളുഭാഷയില്‍ റിലീസിന് എത്തിയ സിനിമയാണ് നടിയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ നേഹ സക്‌സേനയ അനിത എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ആദ്യലക്ഷ്യം തന്റെ അമ്മയ്ക്ക് സുരക്ഷിതമായ ഒരു ജീവിതം ഉണ്ടാക്കുക എന്നുള്ളതായിരുന്നു എന്ന് നേഹ സക്‌സേന പറയുന്നു.

ബാംഗ്ലൂരില്‍ ക്ലബ് മഹീന്ദ്ര ഹോളിഡേയ്‌സില്‍ ജോലിചെയ്യുമ്പോള്‍ ആയിരുന്നു ഫാഷന്‍ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ അവിടെ തനിക്ക് നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി നടി പറയുന്നു. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാ സ്റ്റിംഗ് കൗ ച്ച് ആണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു എന്ന് താരം പറയുന്നു.

ഓഡിഷയന് ശേഷം അടുത്ത ദിവസം സംവിധായകനല്ലെങ്കില്‍ നിര്‍മ്മാതാതോ ഷോ കോര്‍ഡിനേറ്ററില്‍ നിന്നോ തനിക്ക് ഫോണ്‍ കോള്‍ വരും? തന്നോട് മോശമായി സംസാരിക്കുന്ന അവര്‍ ഷോര്‍ട്ട് ഡ്രസ്സില്‍ വരാന്‍ കഴിയുമോ എന്ന് ചോദിക്കും. എന്തിനാണ് ഷോട്‌സ് എന്ന് ചോദിച്ചാല്‍ വന്നത് ചുരിദാറില്‍ അല്ലേ എന്നായിരുന്നു ആദ്യ മറുപടി. ഷോട്ട് ഡ്രസ്സ് ഇട്ടുള്ള കഥാപാത്രമാണ് സിനിമയില്‍ എന്നും മറുപടി ലഭിക്കും.

വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ നല്ലതാണ് എങ്കില്‍ കൂടി അങ്ങനെ അല്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു തുടര്‍ന്ന് പലയിടത്തും വച്ച് കാണാം എന്നുള്ള മറുപടി വരും ഫോണ്‍കോളുകള്‍ വരും. എന്നാല്‍ ഇത്തരം ഓഫറുകള്‍ക്ക് പിന്നാലെ താന്‍ പോയില്ല എന്ന് നടി പറയുന്നു. പിന്നീടാണ് കാ സ്റ്റിംഗ് കൗ ച്ച് എന്ന സിനിമാമേഖലയില്‍ സമ്പ്രദായമാണിത് എന്ന് താന്‍ അറിയുന്നത്. ബാംഗളൂരില്‍ നടന്ന ഒരു ഷോയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എന്നും നടി പറയുന്നു.

ഷോ കണ്ട് രാജശേഖരന്‍ സര്‍ തന്നെ വിളിച്ചു. ആ സമയത്ത് തനിക്ക് നീളന്‍ മുടിയൊക്കെ ഉണ്ട്. എനിക്ക് ഉയരം അഞ്ചടി ഏഴിഞ്ച് ഉണ്ട്. ഷോയുടെ കോഡിനേറ്ററെ രാജശേഖരന്‍ സാര്‍ എന്നെ കുറിച്ച് തിരക്കി. തന്റെ അടുത്ത ചിത്രത്തില്‍ നായികയുടെ വേഷം ചെയ്യാന്‍ അനുയോജ്യയാണ് ഈ കുട്ടി എന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം തമിഴിലും ഹിന്ദിയിലും കന്നഡയിലും എനിക്ക് വേഷങ്ങള്‍ ലഭിച്ചു. പിന്നീട് മലയാളസിനിമയില്‍. മുന്‍നിര താരങ്ങള്‍ക്കൊപ്പം അരങ്ങേറാനുള്ള അവസരവും ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവറുണ്ട്.

Written by Editor 3

ഉപ്പും മുളകിലൂടെ മനം കവർന്ന താരം.. അശ്വതിയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ചെളിയില്‍ കളിച്ച് ഹോളി ആഘോഷമാക്കി പ്രിയ താരം, ഇത് എന്ത് കൂത്തെന്ന് ആരാധകർ, ഫോട്ടോസ്