ബോളിവുഡിലെ ഒരു പ്രമുഖ ഗായികയാണ് നേഹ ഭാസിന്. പോപ്പ് ഗാനങ്ങളാണ് പ്രധാനമായി കൈകാരം ചെയ്യാറുള്ളത്. ഹിന്ദിഗാനങ്ങള്‍ കൂടാതെ തെലുങ്ക്, തമിഴ്, പഞ്ചാബി, മറാത്തി തുടങ്ങിയ പ്രാദേശക ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഓള്-ഗേള്‍സ് വിവ (ബാന്‍ഡ്) രൂപീകരിക്കാനുള്ള മത്സരത്തില്‍ താരം വിജയിച്ചിട്ടുണ്ട്. 2004-ല്‍ ബാന്‍ഡ് വേര്‍പിരിഞ്ഞ ശേഷം താരം ബോളിവുഡ് സിനിമകള്‍ക്കും തമിഴ് സിനിമാ സംഗീത വ്യവസായത്തിനും വേണ്ടി പാടാന്‍ തുടങ്ങി.
2007-ലെ ‘കുച്ച് ഖാസ് ഹേ’ എന്ന ഗാനമാണ് ഗായികയുടെ ശ്രദ്ധേയമായ ഗാനം. 2008-ല്‍ താരത്തിന് ആദ്യ ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചു. വിവിധ ഭാഷകളിലായി താരം ഏഴ് ഫിലിംഫെയര്‍ നോമിനേഷനുകളും ജഗ് ഘൂമേയ, പാനി രവി ദാ എന്നീ ഗാനങ്ങള്‍ക്ക് രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
യുവന് ശങ്കര്‍ രാജ സംഗീതം നല്കിയ ‘പെസുഗിരെന് പെസുഗിരേന്’ എന്ന തമിഴ് ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള വിജയ് അവാര്‍ഡ് നേടി കൊടുത്തു. മലേഷ്യന്‍ ഹിപ് ഹോപ്പ് താരം എംസി ജെസിനൊപ്പം ”തനിയേ” എന്ന ഗാനത്തിനായി താരം സഹകരിക്കുകയും വലിയ വിജയമാവുകയും ചെയ്തിരുന്നു.
ലൈഫ് കി തോ ലഗ് ഗായി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് വന്നത്. 2012-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കേ കെ മേനോന് , രണ്‍വീര്‍ ഷോറി എന്നിവര്‍ക്കൊപ്പം നടി അഭിനയിക്കുകയുമുണ്ടായി.
2008-ല്‍ സീ മ്യൂസിക്കില്‍ സാ രേ ഗാ മാ ഹംഗാമ താരം അവതരിപ്പിച്ചു. റിയല്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍ റിയാലിറ്റി ഷോ സീതാരോന് കോ ചൂനാ ഹേയില്‍ അവതാരകയായും ജഡ്ജിയായും താരം ഉണ്ടായി. ജലക് ദിഖ്ല ജാ സീസണ് 5-ലെ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയായിരുന്നു താരം.
2021 ലെ ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. 39-ാം ദിവസം പുറത്താക്കപ്പെട്ടെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഇതോടെയുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
നിമിഷ നേരം കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദീപാവലി സമയം സന്തോഷകരമായ സമയമാണ്.
മമ്മ എനിക്ക് സമ്മാനിച്ച ഈ പഴയ സ്വര്‍ണ്ണ സെറ്റും അവള് എനിക്കായി ഉണ്ടാക്കിയ ഈ കങ്കണകളും ഞാന്‍ ഇഷ്ടപ്പെടുന്നു. ബ്രോക്കേഡും ബിന്ദിയും ഉത്സവ പ്രതീതിയുണ്ടാക്കുന്നുവെന്ന തലക്കെട്ടോടു കൂടിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേഹയുടെ ഈ ദീപാവലി പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram