നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരക്കുട്ടികളുടെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വിവരം പങ്കുവച്ചത്.
ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത്. ഉയിര്, ഉലകം എന്നിങ്ങനെയാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ അച്ഛനും അമ്മയും ആയിരിക്കുന്നു.
ഞങ്ങള്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്നിരിക്കുന്നു. ഉയിരിനും ഉലകിനും നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം എന്നാണ് വിഘ്നേഷ് ശിവന് മക്കള്‍ക്കും നയന്‍താരയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. എന്നാല്‍ താരദമ്പതികളുടെ മക്കളുടെ പേരിന്റെ അര്ഥമാണിപ്പോള് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
ഉയിര് എന്നാല്‍ ജീവിതമെന്നും ഉലകം എന്നാല്‍ ലോകമെന്നുമാണ് അര്‍ഥം. നാലു പേര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. അതേസമയം വാടകഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
എന്നാല്‍ നയന്‍താരയോ വിഘ്നേഷോ ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുന്‍പും ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ വര്‍ഷം ജൂണ്‍ 9 ന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
പ്രമുഖ താരങ്ങളടക്കം നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന് നായകനായെത്തുന്ന ജവാന്, മലയാളത്തില്‍ ഗോള്‍ഡ്, ഇരൈവന്‍, കണക്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അജിത്തിന്റെ 62-ാം ചിത്രമാണ് വിഘ്നേഷിന്റേതായി പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
നയന്‍താരയുടെ വിവാഹ വിഡീയോയും അണിയറയില്‍ ഒരുങ്ങുകയാണ്. നയന്‍താര ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്ന പേരില്‍ ഡോക്യുമെന്ററി ആയിട്ടാണ് ഇത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. സംവിധായകന് ഗൗതം വാസുദേവ മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
ഡോക്യുമെന്ററിയുടെ രണ്ട് ടീസറുകള്‍ പുറത്തുവന്നിരുന്നു. ടീസറിനും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. നയന്‍താരയുടെ ചെറുപ്പകാലവും കരിയറും വിവാഹവുമെല്ലാം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയനും വിക്കിയും വിവാഹിതരാകുന്നത്.
നയന്‍താരയുടെ കരിയറില്‍ തന്നെ ബ്രേക്ക് നല്കിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകനായിരുന്നു വിഘ്നേഷ്. ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായതും. ചിരഞ്ജീവി നായകനായെത്തിയ ഗോഡ്ഫാദര് ആണ് നയന്‍താരയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.
സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ 2003 ലായിരുന്നു നയന്‍താര സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് ചില മലയാള സിനിമകളില്‍ അഭിനയിച്ച ശേഷം താരം തെലുങ്ക്, തമിഴ് സിനിമയിലേക്ക് എത്തുകയായിരുന്നു. മറ്റു ഭാഷകളില്‍ ഗ്ലാമറസ് വേഷങ്ങളാണ് കൂടുതലും നയനെ തേടിയെത്തിയത്.
ഇടയ്ക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം 2011 ല്‍ രാജ റാണി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീടിങ്ങോട്ട് താരത്തിന്റെ കൈ പതിച്ചതെല്ലാം വന്‍ ഹിറ്റുകളായിരുന്നു. വിവാഹത്തിന് ശേഷം നയന്‍താര അഭിനയത്തില്‍ സജീവമാണ്.
വിവാഹശേഷമുള്ള ഹണിമൂണിനു ശേഷം ഷാരൂഖ് ഖാനോടൊപ്പമുളള ബോളിവുഡ് ചിത്രത്തിലാണ് നയന്‍സ് ജോയിന്‍ ചെയ്തത്. ഈ സിനിമ ഉള്‍പ്പെടെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി തുടരുമെന്ന് നടി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.