in

ഇത് നമ്മുടെ ബേബി നയൻതാര അല്ലെ, ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ, താരത്തിന്റെ പുത്തൻ ഫോട്ടോസ് വൈറൽ

ചെറിയ പ്രായത്തില്‍ തന്നെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയായിരുന്നു’നയന്‍താര ചക്രവര്‍ത്തി’. 2006 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം’കിലുക്കം കിലുകിലുക്കം’എന്ന സിനിമയില്‍ ബാല താരമായിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്.

കുട്ടിത്തമുള്ള മുഖവും കുസൃതി നിറഞ്ഞ കളിയും ചിരിയുമുള്ള ആ കൊച്ചു കുട്ടിയെ ആദ്യ സിനിമയില്‍ തന്നെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ താരം മലയാളികളുടെ മുഴുവനും മകളായി മാറുകയായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയില്‍ താരം ബാല താരമായി അരങ്ങേറി.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ മകളായി താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ മാത്രമല്ല അന്യ ഭാഷയിലും താരം അരങ്ങേറിയിട്ടുണ്ട്.എന്നാല്‍ താരം അവസാനമായി മലയാള സിനിമയില്‍ അഭിനയിച്ചത് 2016 പുറത്തിറങ്ങിയ’മറുപടി’എന്ന സിനിമയില്‍ കൂടിയാണ്.

അതിന് ശേഷം പിന്നെ അങ്ങോട്ട് അഭിനയ ജീവിതത്തില്‍ അത്ര സജീവമായിരുന്നില്ല. അതിനുള്ള കാരണം എന്നത് താരത്തിന്റെ പഠന്നതിന്റെ ഭാഗമായിട്ടാണ്. അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയില്‍ സജീവമായി തന്നെ ഉണ്ടായിരുന്നു താരം. തന്റെ ഇഷ്ട്ട ചിത്രങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ കൂടി ആരാധകര്‍ക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ആരാധകരെ ഓരോ ദിവസം കഴിയുംതോറും ഞെട്ടിക്കുകയാണ് താരം.

ആ പഴയ കൊച്ചുകുട്ടിയല്ല താരം ഇപ്പോള്‍ വളര്‍ന്ന് ഒരു നായികയുടെ ലുക്കില്‍ എത്തിയിരിക്കുകയാണ്. അതിനുള്ള കാരണം എന്നുള്ളത് താരത്തിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടുകള്‍ തന്നെയാണ്. അതീവ സുന്ദരിയായിട്ടാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ എത്തുന്നത്.

ഇപ്പോള്‍ ഇതാ അത്തരത്തില്‍ താരം പങ്കുവെയ്ച്ച പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഗോവയില്‍ അഞ്ചുന ബീച്ചില്‍ ഷോര്‍ട്‌സ് ധരിച്ച് സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നയന്‍താര പങ്കുവച്ചിരിക്കുകയാണ്. ആ പഴയ ടിങ്കു മോളാണോ ഇതെന്ന് സംശയത്തോടെ ആരാധകര്‍ ചോദിക്കുന്നു. സൂക്ഷിച്ചു വീഴാതെ നില്‍ക്കൂ എന്നും ചിലര്‍ കമന്റ് ചെയ്തു.

താരത്തിന്റ പഠനത്തിന് വേണ്ടിയാണ് സിനിമ മേഖലയില്‍ നിന്നും വിട്ട് നിന്നത് പ്ലസ്ടുവില്‍ എല്ലാ വിഷയത്തിനും താരം ഫുള്‍ എ പ്ലസ് നേടിയെടുക്കുകയും ചെയ്തു. പഠനത്തിന് വേണ്ടി ആണ് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തത് എന്നും താരം പറഞ്ഞു ഇനി സിനിമയില്‍ സജീവമായി ഉണ്ടാവും എന്നും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോവും എന്നും താരം പറഞ്ഞു. ഇപ്പോള്‍ താരത്തിന് നിരവധി അവരസങ്ങള്‍ വരുന്നുണ്ടെന്നും അതൊക്കെ നല്ലതുപോലെ വിനിയോഗിക്കും എന്നും താരം പറഞ്ഞു.

Written by Editor 3

കടൽത്തീരത്ത് കിടിലൻ ലുക്കിൽ അനശ്വര രാജൻ, അഴകിന് റാണി എന്ന് ആരാധകർ

സൂര്യ ശോഭയിൽ തിളങ്ങി നടി രസ്ന പവിത്രൻ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ