in

11 മാസം സിനിമയുമായി ഒരു ബന്ധവും ഇല്ലാതെ വീട്ടിൽ ഒതുങ്ങി കൂടി, ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു, ടിവിയിൽ പോലും സ്വന്തം മുഖം കാണുന്നത് വെറുത്തു: നയൻതാരയുടെ ജീവിതം മാറ്റി മറിച്ച ആ സംഭവം ഇങ്ങനെ

ഇന്നിപ്പോള്‍ തെന്നിന്ത്യന്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു താരമാണ് നയന്‍താര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

വോഗ് ഇന്ത്യ മാഗസിനു വേണ്ടിയാണ് തെന്നിന്ത്യന്‍ താരറാണി മനസു തുറന്നത്. വോഗ് ഇന്ത്യ മാഗസിന്റെ 2019 ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് നയന്‍താര. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്.

മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും നയന്‍താരയ്‌ക്കൊപ്പം കവര്‍ ഫോട്ടോയിലുണ്ടായിരുന്നു. അഭിമുഖത്തില്‍ സിനിമയെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നയന്‍താര മനസ്സ് തുറന്നു. ‘ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്.

ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,” നയന്‍താര പറഞ്ഞു. നയന്‍താര പ്രധാന കഥാപാത്രമായ ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധ നേടിയവയാണ്.

വിജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നയന്‍താര പറഞ്ഞു. ”എപ്പോഴും ഞാന്‍ ഭയപ്പെടുന്നു. നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാവുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്.” ”എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്?

പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം.

‘ കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് നയന്‍താര പെട്ടെന്നു അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ താളപ്പിഴകളായിരുന്നു അത്തരം ഒരു തീരുമാനം എടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.

‘ശ്രീ രാമരാജ്യം’ (2011 )എന്ന സിനിമ മാത്രമാണ് നയന്‍താര ചെയ്തത്. പിന്നീട് പതിനൊന്നു മാസത്തെ ഇടവേളയ്ക്കു ശേഷം നയന്‍താര വീണ്ടും അഭിനയത്തില്‍ സജീവമായി. ‘ഞാന്‍ എന്റേതായ ലോകത്തായിരുന്നുവെന്നാണ്’ ഈ നീണ്ട ഇടവേളയെക്കുറിച്ച് നയന്‍താര അഭിമുഖത്തില്‍ പറഞ്ഞത്.

ആ സമയത്ത് തന്റെ സിനിമകളോ പാട്ടുകളോ കാണിക്കുന്ന ചാനലുകളൊന്നും താന്‍ കാണാറില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെയും സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണവും നയന്‍താര വ്യക്തമാക്കി. ”ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല.

ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാവില്ല. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്. എന്റെ സിനിമകള്‍ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.” നയന്‍താര കൂട്ടിച്ചേര്‍ത്തു.

Written by Editor 3

അവർ നിന്നെ നശിപ്പിക്കും ആ ബന്ധങ്ങൾ വേണ്ട എന്ന് വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും താൻ അനുസരിച്ചില്ല; രചന നാരായണൻകുട്ടി തുറന്ന് പറയുന്നു

അവാർഡ് നൈറ്റിൽ കറുപ്പ് ഡ്രെസ്സിൽ തിളങ്ങി, കിടിലൻ ഫോട്ടോസ്ഫോ ഏറ്റെടുത്ത്ട്ടോ ആരാധകർ: ഫോട്ടോസ് കാണാം