in

നയൻതാര അമ്മയാകാൻ പോകുന്നു… വാർത്തകൾ ശരി വെച്ചു റിപോർട്ടുകൾ..!

സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നയൻതാര. വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു കരിയർ ബിൽഡ് ചെയ്ത താരം ഡയാന മരിയം കുര്യൻ എന്ന പേരിൽ നിന്നാണ് നയൻതാര എന്ന പേരിലേക്ക് മാറിമറിഞ്ഞത്. തിരുവല്ലാക്കാരി ഒരു അച്ചായത്തി നയൻതാരയായി മാറിയത് കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു.

അതുപോലെ ആയിരുന്നു സിനിമാ മേഖലയിലെ വളർച്ചയും. കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം ഇന്ന് സിനിമ ലോകത്തിൻറെ ഒഴിച്ചുകൂടാൻ ആകാത്ത നെടുംതൂണുകളിൽ ഒന്ന് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരം വളർന്നതും തന്നെ കരിയർ പടുത്തുയർത്തിയതും.

ആദ്യകാലങ്ങളിൽ ചെറിയ വേഷങ്ങൾ ലഭിച്ചിരുന്നു എങ്കിലും അതൊന്നും തള്ളിക്കളയാതെ തന്റെ കഴിവ് അവയിലൂടെ തെളിയിച്ച് പിന്നെ നായിക എന്ന നിലയിലേക്ക് മാറിമറിയുകയായിരുന്നു താരം. കൈരളി ടിവിയിലെ ഒരു പരിപാടിയിൽ അവതാരികയായി എത്തിയ താരം ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട അടക്കം നിരവധി ഭാഷകളിൽ പ്രമുഖ നടന്മാർക്കൊപ്പം വേദി പങ്കിട്ടു കഴിഞ്ഞു.

നിരവധി പുരസ്കാരങ്ങൾ അടക്കം നേടിയെടുത്ത് വലിയ മികച്ച നേട്ടം തന്നെയാണ് താരം തന്റെ ജീവിതത്തിൽ കൈവരിച്ചിട്ടുള്ളത്. നയൻതാര എന്ന പേര് എന്നും സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിട്ട് തന്നെയുണ്ട്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നും വാർത്തകൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ തന്നെയായിരുന്നു നയൻതാര.

അറിഞ്ഞുകൊണ്ട് താരം ഒന്നിനും ഇടയിലേക്ക് വന്നിട്ടില്ലെങ്കിലും താരത്തിന്റെ പേര് പലപ്പോഴും പല വാർത്തകളിലേക്കും വലിച്ചിടപ്പെടുകയായിരുന്നു. പ്രഭുദേവയും ചിമ്പുവുമായുള്ള താരത്തിന്റെ പ്രണയബന്ധം അടക്കം സമൂഹമാധ്യമങ്ങൾ വലിയ ആഘോഷമാക്കിയപ്പോൾ വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊക്കെ താരം മറ്റുള്ളവരിൽ നിന്നും അകറ്റിനിർത്തുവാൻ ആണ് ശ്രമിച്ചിട്ടുള്ളത്.

ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടപ്പോഴും അതിനെതിരെ പ്രതികരിക്കാതിരുന്നത് ഇതിന് ഒരു ഉദാഹരണമായി ചൂണ്ടി കാണിക്കാവുന്നത് തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ അത്രകണ്ട് സജീവമല്ലെങ്കിലും താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ലേറ്റസ്റ്റ് ലുക്കും സ്റ്റൈലും ഒക്കെ ആളുകളെ സ്വാധീനിക്കുന്ന വലിയ ഘടകങ്ങളായി മാറാറുണ്ട്.

ഏറ്റവും ഒടുവിലായി വിഘ്നേഷുമായി താരം പ്രണയത്തിലായപ്പോഴും ഇരുവരും വിവാഹം കഴിച്ചപ്പോഴും ഒക്കെ വലിയ വാർത്തകൾ തന്നെയാണ് ആരാധകർക്കിടയിൽ ഉണ്ടായത്. വിവാഹത്തിന് മുൻപേ തന്നെ നയൻതാര അമ്മയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. താരം വാടക ഗർഭത്തിലൂടെ അമ്മയാകുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഇതുവരെ നയൻസോ വിഘ്നേഷോ രംഗത്തെത്തിയിട്ടില്ല. എന്നിരുന്നാൽ പോലും വാർത്തകൾ കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞ് കഴിഞ്ഞിരിക്കുന്നത്. വിവാഹശേഷം ഉള്ള വിഘ്നേഷിന്റെയും നയൻതാരയുടെയും ചിത്രങ്ങൾക്കും വലിയ പ്രചാരം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Written by Editor 1

തന്റെ ഭർത്താവിനെ കൈവിട്ടുപോക്കുമെന്ന് അന്ന് മനസ്സിൽ പോലും വിചാരിച്ചു കാണില്ല..!

പിണക്കത്തിന് കാരണം മുൻ കാമുകി നയൻതാര; അജിത്ത്-ശാലിനി ബന്ധം പോലെ ജീവിക്കുമെന്ന് പറഞ്ഞ ചിമ്പു-ഹൻസിക പ്രണയം പൊട്ടിയത് ഇങ്ങനെ..!