in

താരജാഡ ഒന്നുമില്ലാതെ ജീവനക്കാർക്കൊപ്പം ഓണാഘോഷം അടിപൊളിയാക്കി നമിത പ്രമോദ്

ഒരു താരജാഡയും ഇല്ലാതെ ജീവനക്കാർക്ക് ഒപ്പം ഓണാഘോഷത്തിൽ പങ്കെടുത്തു നടി നമിത പ്രമോദ്. ഈ അടുത്തായിരുന്നു നടി എറണാകുളത്ത് പുതിയൊരു റസ്റ്റോറൻറ് ആരംഭിച്ചത്.

സമ്മർ ടൗൺ എന്ന പേര് നൽകിയിരിക്കുന്ന റസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത് പനമ്പള്ളി നഗറിൽ ആണ്m ആഡംബരമായി പണിതിരിക്കുന്ന റസ്റ്റോറൻറ് ൽ വിദേശ വിഭ വിഭവങ്ങളാണ് ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് റസ്റ്റോറൻറ് പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അടക്കം റസ്റ്റോറൻറ് വിസിറ്റ് നടത്തിയിരുന്നു

ഇപ്പോഴിതാ ബിസിനസ് ആരംഭിച്ച ശേഷമുള്ള ആദ്യത്തെ ഓണം നടി അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. റസ്റ്റോറന്റിലെ ഓരോ ജീവനക്കാർക്ക് ഒപ്പം ആയിരുന്നു നമിതയുടെ ഇത്തവണത്തെ ഓണാഘോഷം. മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ എത്തി ഓരോരുത്തർക്കും ആശംസകൾ നൽകി പ്രത്യേക കലാപരിപാടികളും സദ്യയുമൊക്കെ ഒരുക്കിയായിരുന്നു താരം ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത്.

മലയാള സിനിമയിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ച നടിയാണ് നമിത പ്രമോദ്. ബാലതാരമായി താരം അഭിനയരംഗത്ത് സജീവമായത് mപിന്നീട് മലയാളത്തിലും അന്യഭാഷയിലുമായി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നുm നടൻ ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് നമിത.

Written by amrutha

പൊണ്ടാട്ടിക്ക് സർപ്രൈസുകളുമായി ജീവ: ആശംസകളുമായി സോഷ്യൽ മീഡിയ

വൺ മില്യൺ സന്തോഷം: പനിനീർ പൂക്കൾക്ക് നടുവിൽ സ്വപ്ന നേട്ടം ആഘോഷിച്ചു ഇഷാനി കൃഷ്ണ