in

മലയാള പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ ധ്യാനും അജു വർഗീസും ‘ ശ്രദ്ധ നേടി നദികളിൽ സുന്ദരി യമുനയുടെ മോഷൻ പോസ്റ്റർ..!!

വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതുമുഖങ്ങളായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളാറയുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് .
മലയാളക്കരയിൽ ചിരിയുടെ മാല പടക്കം തീർക്കുമെന്നതിൽ സൂചനയാണ് മോഷന്‍ പോസ്റ്റര്‍ തരുന്നത്. സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് അജു വര്‍ഗീസും ധ്യാൻ ശ്രീനിവാസനുമാണ് .മോഷൻ പോസ്റ്റർ ഇതിനകം വൈറലായിരിക്കുകയാണ് .

പ്രകൃതിയുടെ പശ്ചാതലത്തിൽ ഒരുക്കിയ ചിത്രം കണ്ണൂരിലാണ് ചിത്രീകരിക്കുന്നത്.ഒരു നാട്ടിൻ പ്രദേശത്തിലെ സംഭവങ്ങളും പച്ചയായ മനുഷ്യരുടെ ജീവിതവുമാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മലയാള സിനിമയിലെ ഒരുപിടി മികച്ച സിനിമ താരങ്ങളായ സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ ഒരുപാട് പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം.

ഫിനാന്‍സ് കണ്‍ട്രോളര്‍. അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ് പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ് അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്. ആതിര ദില്‍ജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി. ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന്‍ മങ്ങാട്. മേക്കപ്പ് -ജയന്‍ പൂങ്കുളം കോസ്റ്റ്യും – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസെെന്‍ അനിമാഷ്.സിനിമയുടെ പോസ്റ്റർ ശ്രദ്ധ നേടിയിരിക്കുകയാണ്.

Written by admin

ബികിണിയും സ്വിമ്മിംഗ് പൂളും ഒരു ഹരമാണ്. അതാണ്‌ അധികവും ബിക്കിനി ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നത്

സാരി ഇങ്ങനെയാണ് ഉടുക്കേണ്ടത്.. എല്ലാവരും കണ്ടോളു പഠിച്ചോളു.. കുടുംബ വിളക്ക് താരത്തിന്റെ വീഡിയോ വൈറലാകുന്നു…