in ,

അങ്ങനെ ധ്യാൻ പാട്ടും പാടി; ‘ നദികളിൽ സുന്ദരി യമുന’ യിൽ നടന്റെ പാട്ട്

നടൻ ധ്യാൻ ശ്രീനിവാസൻ ഗായകനാകുന്നു. ‘വെള്ളം’ സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’യ്ക്കുവേണ്ടിയാണ് ധ്യാൻ ഗായകന്റെ കുപ്പായം അണിയുന്നത്. ധ്യാൻ ആദ്യമായി പിന്നണിഗായകനാകുന്ന ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നൽകിയത് അരുൺ മുരളീധരനുമാണ്.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് കഥാപശ്ചാത്തലം. അവിടുത്തെ സാധാരണക്കാരായ മനുഷ്യരും അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസും അഭിനയിക്കുന്നു. സിനിമാറ്റിക്കയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്.

സിനിമാറ്റിക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി ആർ ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്.

Written by admin

Is sexual pleasure only for those who are married? Sri Lakshmi’s advice on virginity is going viral.

കഴിഞ്ഞവർഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, എന്നാൽ ഇത്തവണ ഒരുമിച്ച്, പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ പൃഥ്വിരാജും സുപ്രിയയും