in , ,

ഏഴ് ദിവസങ്ങൾ, ഏഴ് മാനസികാവസ്ഥകൾ… ആരാധകരെ മനംമയക്കും ഫോട്ടോസുമായി നടി മീര ജാസ്മിൻ, കാണാം

ദക്ഷിണേന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ പ്രശസ്തയായി മാറിയ താരമാണ് മീര ജാസ്മിൻ. രണ്ടായിരത്തി ഒന്നിൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിൻറെ യഥാർത്ഥ പേര് പേര് ജാസ്മിൻ മേരി ജോസഫ് എന്നാണ്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാജാസ്മിൻ ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിൻറെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേര് താരത്തിന് നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

ശക്തമായ കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് മീരാ ജാസ്മിൻ. സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ ആണ് താരം വിവാഹിതയാകുന്നത്. ഇതോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ അടുത്ത് സോഷ്യൽ മീഡിയയിൽ അടക്കം മീര സജീവ സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കുകയാണ്.

ജയറാമിനൊപ്പം ഉള്ള മകൾ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കുള്ള തൻറെ രണ്ടാം തിരിച്ചുവരവും താരം രേഖപ്പെടുത്തിക്കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുമ്പോൾ സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ചിത്രത്തിലൂടെയാണ് താരം തൻറെ കടന്നുവരവ് രേഖപ്പെടുത്തിയിട്ടുള്ളത്.

അച്ചുവിൻറെ അമ്മ, രസതന്ത്രം, വിനോദയാത്ര തുടങ്ങി സത്യൻ അന്തിക്കാട് താരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രങ്ങൾ ഒക്കെയും മികച്ച വിജയം നേടിയവയാണ്. വീണ്ടും ഇരുവരുടെയും ഒത്തുചേരൽ മികച്ച ഒരു സിനിമയ്ക്ക് തന്നെയാണ് ജന്മം നൽകിയത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്ന ഒരു പ്രതിഭ ആയിരുന്നു താരം.

സിനിമയിൽനിന്ന് അപ്രത്യക്ഷമായെങ്കിലും താരത്തെ എല്ലാവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും മീര വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഈയടുത്തായി താരം സോഷ്യൽ മീഡിയയിൽ അടക്കം വൻ തിരിച്ചു വരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീര പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. അടിമുടി മാറ്റത്തോടെ ആണ് താരത്തിന്റെ രണ്ടാം തിരിച്ചുവരവ്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

തുടർന്ന് തുടർച്ചയായി ബോൾഡ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുവാനും താരം ശ്രമിക്കാൻ തുടങ്ങി .ഇത്രയും കാലത്തെ ഇടവേള എടുത്തതിനുശേഷം ആണ് സിനിമയിലേക്ക് തിരികെ വരുന്നതെന്ന് തോന്നാത്ത വിധം മേക്കോവർ ആണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. രണ്ടാം തിരിച്ചുവരവിലെ ആദ്യ ചിത്രമായ മകളിലെ ലൊക്കേഷൻ വിശേഷങ്ങളൊക്കെ താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.

വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഓർമ്മകളും പോസ്റ്റ് ചെയ്യുവാൻ മറക്കാറില്ല. ഇത്തവണ കറുപ്പു നിറത്തിലുള്ള ഒരു ഷോട്ട് ഗൗൺ അണിഞ്ഞുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം റെയിൻബോ കളർ ഷാളും താരം ധരിച്ചിട്ടുണ്ട്.

ഏഴ് ദിനങ്ങൾ,ഏഴ് മാനസിക അവസ്ഥകൾ, ഏഴുനിറങ്ങൾ എന്ന കുറിപ്പും ചിത്രത്തിനൊപ്പം താരം പങ്കു വെച്ചിരിക്കുന്നു. ഇതിനു താഴെ നിരവധി ആരാധകരാണ് കമൻറ് ചെയ്തിരിക്കുന്നത്. നിങ്ങൾ ലോകത്തിലെ എട്ടാമത്തെ അത്ഭുതം ആയിരിക്കുന്നു എന്നാണ് ഒരു ആരാധകന്റെ കമൻറ്. മനോഹരമായ ചിരി ആണെന്നും ആരാധകർ കമൻറ് ചെയ്തിട്ടുണ്ട്.

Written by Editor 1

അമ്പോ.. ഹെവി വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ, ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

കണ്ണനാണേ സത്യം, ദിൽഷക്ക് റോബിനെ ഇഷ്ടമല്ല, കല്യാണം കഴിക്കില്ല.. ഡോ. റോബിന്റെ ഒലിപ്പീര് ഇഷ്ടമല്ലെന്ന് ദിൽഷ എന്നോട് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജാസ്മിൻ