in

ഞാൻ കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്, മോഹൻലാൽ അങ്ങനെ ഒരാളാണ്, എന്റെ കഴിവ്,താൽപര്യങ്ങൾ എല്ലാം മോഹൻലാൽ മനസിലാക്കിയിരുന്നു; മീന

തൊണ്ണൂറുകളില്‍ മോഹന്‍ലാലിന്റെ ഭാഗ്യ നായിക ആരണെന്ന് ചോദിച്ചാല്‍ ശോഭന, രേവതി തുടങ്ങിയവര്‍ക്കൊപ്പം മീനയുടെ പേരും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ശോഭന സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. രേവതിയും വളരെ സെലക്ടീവാണ്. എന്നാല്‍ മീന മാത്രം ഇപ്പോഴും മോഹന്‍ലാലിന്റെ ഭാഗ്യ നായികയായി തുടരുന്നു. മീനയുടേയും മോഹന്‍ലാലിന്റേയും കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

പഴയ നായികമാര്‍ക്കൊന്നും ലാല്‍ അധികം അവസരം കൊടുക്കുന്നില്ല എന്ന് പറയുമ്പോഴാണ് ലാല്‍ മീനയ്‌ക്കൊപ്പം ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ബ്രോ ഡാഡി എന്നീ ചിത്രങ്ങള്‍ ചെയ്ത് ഗംഭീര വിജയം നേടിയത്. എന്താണ് ലാലിനും മീനയ്ക്കുമിടയില്‍ ഇത്ര വലിയ കെമിസ്ട്രി? മോഹന്‍ലാലുമായുള്ള സ്‌ക്രീന്‍കെമിസ്ട്രിയെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടെന്ന് മീന പറയുന്നു. പണം തരും പടത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മീന തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പൊതുവെ എല്ലാവരുമായി വര്‍ക്ക് ചെയ്യാനും ഞാന്‍ കംഫര്‍ട്ടാണ്. കുറച്ച് പേരോട് കൂടുതല്‍ കംഫര്‍ട്ടാണ്. അങ്ങനെയൊരാളാണ് മോഹന്‍ലാല്‍ സാര്‍. എന്താണ് നമ്മുടെ കഴിവ്, താല്‍പര്യങ്ങള്‍ എല്ലാം അദ്ദേഹത്തിനറിയാം. നമ്മളെ നല്ല കൂളാക്കും അദ്ദേഹം. വര്‍ണ്ണപ്പകിട്ട് എന്ന ചിത്രം തന്നെ വിജയമായിരുന്നു. ലക്കി പെയര്‍ എന്ന പേരും വന്നു. എന്റെ കരിയറില്‍ കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തതും ലാല്‍ സാറിനൊപ്പമാണെന്ന് താരം ജഗദീഷിനോട് മനസു തുറന്നു.

മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക. 1996 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ പ്രിന്‍സ് പരാജയമായിരുന്നു.

ലാലിന്റെ കരിയറില്‍ കരിനിഴല്‍ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്. ആ ചിത്രം ലാലിനെ കരകയറ്റി. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഹിറ്റാകുകയും ചെയ്തു. തുടര്‍ന്ന് മീനയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം.

1999 ലാണ് സിനിമ റിലീസ് ചെയ്തത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാലും മോഹന്‍ലാല്‍ – മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല. 2003 ലാണ് പിന്നീട് മോഹന്‍ലാലും മീനയും ഒന്നിച്ചഭിനയിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയ കുടുംബ ചിത്രമായിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. എട്ട് നിലയില്‍ പൊട്ടിയിട്ടും മീന – മോഹന്‍ലാല്‍ കെമിസ്ട്രി വര്‍ക്കൗട്ടായി.

ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ ചിത്രമായിരുന്നു നാട്ടുരാജാവ്. ചിത്രത്തിലും മീന ലാലിന്റെ നായികയായി എത്തി. പക്ഷെ സിനിമ പരാജയമായിരുന്നു. പിന്നീട് രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവത്തിലും മീന ലാലിന്റെ നായികയായി വീണ്ടും വന്നു. ഈ സിനിമയും പരാജയപ്പെട്ടു. തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്.

മോഹന്‍ലാലിന്റെ കരിയറില്‍ വീണ്ടും തിളക്കം കൊണ്ടുവന്ന ചിത്രം കൂടെയാണ് ഉദയനാണ് താരം. മീനയായിരുന്നു ആ ഭാഗ്യം കൊണ്ടുവന്ന നായിക. പിന്നെ കുറേ കാലം മീന സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. മോഹന്‍ലാല്‍ തന്റേതായ രീതിയില്‍ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ലാലിന്റെ ഗ്രാഫ് താണുപോയി. മോഹന്‍ലാലിന്റെ കാലം മലയാള സിനിമയില്‍ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്.

ഇതിലും മീനയാണ് ലാലിന്റെ നായികയായത്. ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മീന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ്. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്. അവസാനമായി ഈ കൂട്ടുകെട്ടിത്തിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലായിരുന്നു.

Written by Editor 3

എന്റെ പൊന്നോ.. മുറുക്കി ചുവപ്പിച്ച് ബോൾഡ് ലുക്കിൽ ഞെട്ടിച്ച് അനശ്വര രാജൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

എന്തൊരു വിചിത്ര ആചാരം.. ആദ്യ രാത്രിയിൽ വധൂവരന്മാരോടൊപ്പം മണിയറയിൽ മൂന്നാമതൊരാൾ…. ആദ്യ രാത്രിയിലെ കാര്യങ്ങൾ പഠിപ്പിക്കാൻ ആണ് ഇയാൾ വധൂവരന്മാരോടൊപ്പം കിടക്കുന്നത്..!