in

ഒടുവിൽ ചൂടൻ മറുപടിയുമായി മഷൂറ രംഗത്ത്! ആദ്യമായി ഇങ്ങനെ പൊട്ടിത്തെറിച്ച് മഷൂറ

ബിഗ് ബോസ് താരം ബഷീർ ബഷിയും അദ്ദേഹത്തിൻ്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതരാണ്. രണ്ട് ഭാര്യമാർ ഉള്ളതിനെ പേരിലാണ് ബഷീർ എപ്പോഴും വാർത്തകളിൽ നിറയാറുള്ളത്. ബഷീറുമായി അഞ്ചുവർഷം നീണ്ട പ്രണയത്തെക്കുറിച്ചും ലവ് ആനിവേഴ്സറിയെ പറ്റി പറഞ്ഞതിനും തനിക്ക് നേരിടണ്ടി വന്ന വിമർശനങ്ങൾക്കും മോശം കർമ്മങ്ങൾക്കും ഉള്ള ചൂടൻ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീറിൻറെ രണ്ടാമത്തെ ഭാര്യ മഷൂറ. കുറച്ചുദിവസമായി വീഡിയോസ് ഒന്നും ഇടാതിരുന്നത് കൊണ്ട് ഞാൻ കമൻറ് ബോക്സ് നോക്കിയിരുന്നില്ല.

പിന്നെ ഒന്ന് രണ്ട് ആളുകൾ പറഞ്ഞാണ് ലോകത്ത് ഇത്രയും വൃത്തികെട്ട, നാണം ഇല്ലാത്ത ആളുകൾ ഉണ്ടെന്ന് മനസ്സിലായത്. അത് എനിക്കൊരു പ്രശ്നമല്ല. അത് അവരുടെ കൾച്ചർ ആണ്. അത് ഞാൻ പറഞ്ഞപ്പോൾ തിരിച്ച് എനിക്കും ഭയങ്കര കൾച്ചർ ആണല്ലോ എന്ന് ചോദിക്കുന്നവരുമുണ്ട്. രണ്ടു മക്കളും ഭാര്യയും ഉള്ള ഒരാളെ തട്ടിയെടുത്തില്ലേ എന്നൊക്കെയാണ് അവർ ചോദിക്കുന്നത്. എന്നാൽ ഞാൻ ആരെയും തട്ടിയെടുത്തിട്ടില്ല. എല്ലാവരുടെയും അനുവാദത്തോടെ യും സമ്മതത്തോടെയും ആണ് ഞാൻ വിവാഹം കഴിച്ചത്. തട്ടിയെടുക്കുകയോ ആളെക്കൂട്ടി ഒളിച്ചോടുകയോ ഞാൻ ചെയ്തിട്ടില്ല എന്നാണ് മഷൂറ പറയുന്നത്. എന്തു ചെയ്താലും പബ്ലിക് ആയിട്ടാണ് ചെയ്യാറുള്ളത്.

നിങ്ങളുടെ സൈഡിൽ നിന്നും എത്ര നെഗറ്റീവ് വന്നാലും കൾച്ചർ ഇല്ലാത്തത് നിങ്ങൾക്ക് ആണെന്നെ ഞാൻ പറയുകയുള്ളൂ. ചില പെൺകുട്ടികളുടെ വിഷമം കണ്ടാൽ അവരുടെ അച്ഛന് ഞാൻ വിവാഹം കഴിച്ചത് പോലെയുണ്ട്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ വന്നു നെഗറ്റീവ് പറയാതെ എൻറെ വീട്ടിൽ വന്നു സംസാരിച്ചോളൂ എന്നാണ് മഷൂറ പറയുന്നത്. ഒരു ജോലിയും കൂലിയും ഇല്ലാത്തവരാണ് മറ്റുള്ളവരുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്ന് നോക്കുന്നത്. അവരോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

ഇന്ന് തൻ്റെ അഞ്ചാമത്തെ ലവ് ആനിവേഴ്സറി ആണെന്ന സന്തോഷവും മഷൂറ പങ്കുവെച്ചിരുന്നു. നിങ്ങളുടെ സുഹാന ഇത്തയുടെ ഭർത്താവിനെ തട്ടിയെടുത്തതിൻറെ അഞ്ചാം വർഷം എന്ന് പറയാം. ആദ്യമായി പ്രണയം പറഞ്ഞ ദിവസം ആണെന്നാണ് മഷൂറ വെളിപ്പെടുത്തിയത്. ബഷീർ ഇവിടെയില്ല ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ്, അതുകൊണ്ട് ആഘോഷം ഒന്നും ഇല്ലെന്നും താരം പറയുന്നുണ്ട്. എന്നാൽ മഷൂറയുടെ യുടെ ഈ പ്രതികരണത്തിനും വിമർശനങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Written by admin

സ്കൂൾ യൂണിഫോം ധരിച്ച് ഞാനും എന്റെ ബജാജ് സണ്ണിയും, പഴയകാല ചിത്രവുമായി ദിവ്യ ഉണ്ണി

ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് വിവാഹം കഴിച്ചത്: യുവ തലമുറയ്ക്ക് മാതൃകയായി നവദമ്പതികൾ