in ,

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ..നന്ദി ശ്രീനിയേട്ടാ

മഞ്ജു വാര്യർ പങ്കുവെച്ച രസകരമായ ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ, സംവിധായകൻ ധനിൽ ബാബു എന്നിവർക്കൊമൊപ്പമുള്ള ഫോട്ടായാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ‘നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോൾ ആണ് സന്തോഷം!!! ഒപ്പം എക്കാലത്തെയും പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഉച്ചഭക്ഷണവും..വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ..നന്ദി ശ്രീനിയേട്ടാ..’- മഞ്ജു വാര്യർ കുറിക്കുന്നു. പാചകം ചെയ്തത് ധ്യാൻ ആണെന്നും മഞ്ജു സൂചിപ്പിക്കുന്നുണ്ട്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പഴയ അഭിമുഖ വീഡിയോ വൈറലായിരുന്നു. ഇതിൽ താരം പറയുന്ന സംഭാഷണങ്ങൾ എടുത്ത് ചോദിച്ചു കൊണ്ടാണ് ചിലരുടെ കമന്റുകൾ. അഭിമുഖത്തിൽ നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിനീതിന് മീര ജാസ്മിനെ ഇഷ്ടമായിരുന്നുവെന്നും ധ്യാൻ പറയുന്നുണ്ട്.

അതേസമയം, ധനിൽ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിലാണ് മഞ്ജു വാര്യരും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചെത്തുന്നത്. സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ലളിതം സുന്ദരം, ജയസൂര്യക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ, സൗബിൻ സാഹിറും മഞ്ജു വാര്യർ ഒന്നിക്കുന്ന വെള്ളരിക്ക പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റവും പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രമാണ് കയറ്റം.

Written by admin

നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവര്‍ക്കൊപ്പമാണ് സമയം ചിലവഴിക്കേണ്ടത്- സുചിത്ര

എല്ലാംകഴിഞ്ഞ് അവസാനം മാത്രമാണ് തന്റെ ശരീരത്തെ കുറിച്ച് ഓർക്കുന്നത് .. നിത്യ മേനോൻ… !!!