in

അമ്പലത്തിൽ അന്ന് ഉത്സവമായിരുന്നു, എല്ലാവരും അമ്പലത്തിൽ പൊങ്കാല ഇടാൻ പോയിരുന്നപ്പോഴാണ് അച്ഛൻ അങ്ങനെ അത് ചെയ്തത്, അച്ഛൻ അത് ചെയ്യും എന്ന് ആരും വിശ്വസിച്ചില്ല; കുടുംബവിളക്ക് താരം മഞ്ജു വിജീഷ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും മഞ്ജു വിജീഷ് ഇതിനോടകം അനുഭവിച്ചിട്ടുണ്ട്. കുടുംബവിള്കക് എന്ന പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്.

ഇത് താന്‍ടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം, കുതിരപ്പവന്‍, പ്രേമസൂത്രം , ഗാന്ധിനഗര്‍ ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ചലച്ചിത്രം കുഞ്ഞനന്തന്റെ കടയായിരുന്നു. ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് പരിചയം.

സ്‌കൂള്‍ കാലം മുതല്‍ തന്നെ ഡാന്‍സിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തില്‍ തന്നെ 20 ഓളം സംഗീത ആല്‍ബങ്ങളിലും, ടെലിഫിലിമുകളിലും അഭിയിച്ചു. ബാഹുബലിയുടെ പ്രൂഫ് ആയി ഇറങ്ങിയ മേസ്തിരി ബാബുവിന്റെ സ്‌കിറ്റ് എല്ലാം എത്ര ആവര്‍ത്തി പ്രേക്ഷകര്‍ കണ്ടു ചിരിച്ചു എന്ന് പറയാന്‍ പറ്റില്ല.

എന്നാല്‍ ജീവിതത്തില്‍ ഒരുപാട് കരഞ്ഞിട്ടുള്ള ആളാണ് അതില്‍ അഭിനയിച്ചിട്ടുള്ള മഞ്ജു വിജീഷ്. ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍ മരണപ്പെട്ടതായിരുന്നു ഏറ്റവും ആദ്യത്തെ തിരിച്ചടി. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു താരം മനസു തുറന്നത്.

അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇതിലും നല്ല നിലയില്‍ എത്തി പോയേനെ. ഞാന്‍ ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു. അമ്മ ഇതുവരെ പൊങ്കാല ഇട്ടില്ല എന്ന് പറഞ്ഞ്, ഞങ്ങള്‍ ആദ്യമായി അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോയപ്പോഴാണ് അച്ഛന്‍ അത് ചെയ്തത്.

അച്ഛന്‍ നന്നായി മദ്യപിയ്ക്കുമായിരുന്നു. മദ്യപിച്ച് വന്ന് അമ്മയോട് വഴക്കിടാറും ഉണ്ട്. ശരിക്കും അമ്മയെ ഉപദ്രവിയ്ക്കുമായിരുന്നു. അതൊക്കെ കണ്ടാണ് വളര്‍ന്നത്. പക്ഷെ ഞാന്‍ എന്ന് വച്ചാല്‍ അച്ഛന് ജീവനാണ്. തിരിച്ച് അച്ഛനോട് എനിക്കും ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അച്ഛന് കോര്‍പറേറ്റ് ബാങ്കില്‍ ജോലി ലഭിച്ചത്.

അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത്. അന്വേഷിച്ചപ്പോള്‍ അത് അച്ഛന് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ വിഷമിയ്ക്കും എന്ന് കരുതി ആരോടും പറഞ്ഞില്ല.

ആ സമയത്ത് നല്ല തല വേദന വരുമ്പോള്‍ അച്ഛന്‍ ഞങ്ങളോട് തല അമര്‍ത്തി പിടിയ്ക്കാന്‍ പറയുമായിരുന്നു. അപ്പോഴൊന്നും ഡോക്ടറെ കാണിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ കാണിച്ചപ്പോഴായിരിക്കണം അസുഖ വിവരം അച്ഛന്‍ അറിഞ്ഞതെന്നും താരം പറഞ്ഞു.

Written by Editor 3

എംബിബിഎസ് പഠിക്കാൻ മീനാക്ഷി ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്ന് ചാടിച്ചു കറങ്ങാൻ പോകും, ദിലീപ് അങ്കിൾ അത് അറിഞ്ഞു എന്നെ വിളിച്ച് വഴക്ക് പറയും; മാളവിക ജയറാം പറയുന്നു

വളരെ സുന്ദരിയും മിടുക്കിയുമാണ് നിഖില, നിഖിലയുടെ അമ്മയോടാണ് ഞാൻ ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്; സന്തോഷ് വർക്കി