in

ഐ ലവ് യു മോളെ !!! മകളുടെ ഫോട്ടോഷൂട്ടിന് സന്തോഷം പ്രകടിപ്പിച്ച് മഞ്ജു പിള്ള

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ  ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് ദയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റ് ആണ് ഏറ്റവും അധികം എടുത്തു പറയേണ്ടത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടും ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസുമാണ് ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്. ഡാർക്ക് ഷേഡിലുള്ള മേക്കപ്പും താരത്തെ  കൂടുതൽ ഭംഗിയാക്കി .

ആക്സസറീസായി ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. ഇതിനുമുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ താരമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഇൻറർനാഷണൽ മോഡൽസിനെ പോലെയാണ് താരമെന്ന് പലരും കമന്റുകൾ നൽകിയിട്ടുമുണ്ട്.വിദേശത്ത് ഉപരിപഠനത്തിന് പോയ ദയ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ്.

‘ലവ് യു’ എന്നാണ് മകളുടെ മനോഹരമായ ചിത്രങ്ങള്‍ക്ക് മഞ്ജുപിള്ള കമന്റ് ചെയ്തത്.  ഫോട്ടോയ്ക്ക് താഴെ നടി വീണ യും കമന്റുകൾ അറിയിച്ചിട്ടുണ്ട്.ഇതിനുമുമ്പും നിരവധി ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുള്ളത് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയതാണ്.

അതുകൊണ്ടുതന്നെ ഇത്തവണത്തെ ചിത്രങ്ങൾക്കും ആരാധകർ ഒരുപാടാണ് കമന്റുകൾ നൽകിയത്. മകളുടെ പ്രൊഫഷനേയും കരിയറിനെയും സ്വപ്നങ്ങളെയും ഒക്കെ പിന്തുണയ്ക്കുന്ന ഒരു അമ്മയാണെന്ന് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇപ്പോൾ വേർപിരിഞ്ഞാണ് മഞ്ജു പിള്ളയും സുജിത്തും താമസിക്കുന്നത്. ഇരുവരുടെയും ഒരേയൊരു മകളാണ് ദയ

Written by amrutha

സെക്സിനെ കുറിച്ച് പറയുന്ന പെൺകുട്ടികളെ സമൂഹത്തിൽ നാണം കെടുത്തുന്നു:  തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രൻ

ചേച്ചികുട്ടിയെ കണ്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല!! നീല സാരിയിൽ അപ്സരസിനെപ്പോലെ അനുശ്രീ