in , ,

ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടുന്നത് ശരിയല്ല.. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത..!

വളരെയധികം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും സിനിമ പ്രേമികൾക്ക് ഒരു അത്ഭുതമായി തീർന്നിട്ടുള്ള താരമാണ് മമ്ത മോഹൻദാസ്. കൈകാര്യം ചെയ്ത വേഷങ്ങൾ അത്രയും സിനിമ പ്രേമികൾ എല്ലാകാലത്തും ഓർത്തിരിക്കുന്നത് തന്നെയാണ്. പലരും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്തായിരിക്കും മുന്നോട്ടുള്ള ജീവിതം നയിക്കുന്നത്.

ഒരു കാലഘട്ടം കഴിയുമ്പോൾ സന്തോഷം മാത്രമായിരിക്കും താരങ്ങൾക്ക് പിന്നീട് ഉണ്ടാകുന്നത്. എന്നാൽ മംമ്തയെ സംബന്ധിച്ചിടത്തോളം അഭിനയ രംഗത്ത് തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിൽ തന്നെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത ഒരുപാട് പ്രതിസന്ധികളെ താരം അഭിമുഖീകരിച്ചിട്ടുണ്ട്. അഭിനയരംഗത്ത് നായികയായും സഹ നായികയായും ഒക്കെ തിളങ്ങി നിന്നിരുന്ന സാഹചര്യത്തിലാണ് താരം അർബുദ ബാധിത ആകുന്നത്.

പലരും തളർന്നു പോകുന്ന രോഗത്തിന് മുൻപിൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് പൊരുതി മുന്നോട്ടു വരുവാൻ ആണ് മമ്ത ശ്രമിച്ചത്. അതിൽ താരത്തിന് വിജയം നേടുവാനും സാധിച്ചിട്ടുണ്ട്. മംമ്തയുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റും പറയാൻ സാധിക്കില്ല. തിരഞ്ഞെടുത്ത കഥാപാത്രങ്ങളിൽ പോലും താരത്തിന്റെ ആത്മവിശ്വാസവും ദൃഢനിശ്ചയവും വ്യക്തമാകുന്ന കാര്യമാണ്.

മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കാതെ സ്വന്തം ഇഷ്ടത്തിനും നിലപാടുകൾക്കും അനുസരിച്ചാണ് താരം ഓരോ കാര്യങ്ങളും തീരുമാനിച്ചിട്ടുള്ളതും പറഞ്ഞിട്ടുള്ളതും. പല സാമൂഹിക പ്രശ്നങ്ങളിലും തുറന്ന നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുവാനും മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമ ഇൻഡസ്ട്രിയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഒരു പ്രശ്നമായിരുന്നു യുവനടി ആക്രമിക്കപ്പെട്ട സംഭവം.

സിനിമാ മേഖലയിൽ തന്നെയുള്ള പലതാരങ്ങളും ഇതിനെതിരെ തുറന്ന നിലപാടുകളും ആയി രംഗത്തെത്തിയിരുന്നു. തുടക്കം മുതൽ തന്നെ അഭിപ്രായപ്രകടനം നടത്തുന്നതിൽ പല താരങ്ങളും മുൻപിൽ ആയിരുന്നു. എങ്കിൽ വളരെ വൈകിയാണ് സംഭവത്തിനെതിരെ മംമ്ത പ്രതികരിച്ചത്. ഇത്തരത്തിൽ ഒരു സംഭവം നടക്കുമ്പോൾ രണ്ടുപേരുടെയും ഭാഗം കേൾക്കണം എന്നും ഇരയാകുവാൻ നിന്നു കൊടുത്ത ശേഷം പിന്നെ അതിനെപ്പറ്റി ഓർത്തും പറഞ്ഞു ദുഖിച്ചിട്ട് കാര്യമില്ലെന്ന് ആണ് താരം പറയുന്നത്.

ഇരയായി എന്ന് പറഞ്ഞ് നടക്കാതെ അതിൽ നിന്നും പുറത്തു വരുവാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. അതിനുവേണ്ടി പരിശ്രമിക്കുകയും പ്രയത്നിക്കുകയും ആണ് ചെയ്യേണ്ടത് എന്നും താരം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം അടുത്തിടെ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

അഭിനയത്രി, ഗായിക, പ്രൊഡ്യൂസർ, സംവിധായിക തുടങ്ങിയ സിനിമയുടെ വിവിധ മേഖലകളിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ തിളങ്ങുവാൻ മംമ്‍തയ്ക്ക് സാധിച്ചിട്ടുണ്ട്. ഓരോ മേഖലയിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ താരം സിനിമ മേഖലയിൽ വീണ്ടും സജീവമായിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമന എന്ന ചിത്രത്തിലെ ലീഡിങ് റോളിലാണ് ഏറ്റവും ഒടുവിലായി താരം പ്രത്യക്ഷപ്പെട്ടത്.

Written by Editor 1

ഭർത്താവിന്റെ ജന്മദിനം റിസോർട്ടിൽ ആഘോഷിച്ച് കുടുംബവിളക്കിലെ വേദിക, ശരണ്യ… വീഡിയോ പങ്കുവെച്ച് താരം

ബഷീർ ബഷിയുടെ ഭാര്യ മഷൂറയിൽ നിന്നും പ്രേക്ഷകർ കാത്തിരുന്ന സന്തോഷം, ആശംസകളുമായി സോഷ്യൽ മീഡിയ