in

ഉറങ്ങികിടക്കുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ചു, അപൂർവ ഫോട്ടോയുമായി മമ്മൂട്ടി

mommootty with sathyan mash

മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ എന്നിവയോടെല്ലാം മമ്മൂട്ടിക്ക് അധികം ക്രേസാണ്.

അതിനിടെ, തന്റെ ആദ്യ സിനിമയിൽ നിന്നുള്ള ആരും കാണാത്ത ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം, സിനിമയിൽ നിന്നുള്ള തന്റെ ഭാ​ഗം സ്ക്രീൻ ​ഗ്രാബ് ചെയ്ത് കളർ ചെയ്ത് തന്ന കലാകാരന് നന്ദിയർപ്പിച്ചാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. സത്യനും പ്രേംനസീറും ഒന്നിച്ച്‌ അഭിനയിച്ച്‌ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്.ബ്ലാക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും കളർ ചെയ്തെടുത്ത ചിത്രമാണിത്. ഈ രം​ഗം കണ്ടെത്തി നിറം ചേർത്തുതന്ന ആൾക്ക് വലിയ നന്ദി അറിയിക്കുന്നു. ചിത്രം ഒരുപാട് പഴയകാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നതാണെന്നും മമ്മൂട്ടി കുറിച്ചു.

സിനിമയിൽ സത്യൻ മാഷുമായി ഒന്നിച്ച്‌ അഭിനയിക്കാൻ കഴിഞ്ഞു. ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ചിരുന്നതായും മമ്മൂട്ടി ഓർക്കുന്നു. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി.ടൊവിനോ തോമസ്, അനു സിതാര, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ തുടങ്ങി നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Mammootty (@mammootty)

Written by admin

mammootty in telugu movie

വർഷങ്ങൾക്ക് ശേഷം തെലുങ്കുവിൽ വില്ലൻ വേഷം ചെയ്യാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മുട്ടി.. !!!!!!

yuva krishna with mridula vijay

മിനിസ്‌ക്രീൻ ആരാധകർ കാത്തിരുന്ന താരവിവാഹം, വിവാഹ തീയതി വ്യക്തമാക്കി പുറത്തുവിട്ട് മൃദുല വിജയിയും