in

ഇതൊരു ചെറിയ സംഖ്യയാണ്,  വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും:  മമ്മൂട്ടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിന് ശേഷം മാധ്യമങ്ങളുടെ പ്രതികരിച്ച് നടൻ മമ്മൂട്ടി. തന്നെ കൊണ്ടാകുന്ന ചെറിയൊരു തുകയാണ് ഇപ്പോൾ നൽകിയതെന്നും വയനാട്ടിലെ ജനങ്ങൾക്ക് ആവശ്യമായി വരുന്ന എല്ലാ സഹായങ്ങളും ഇനിയും നൽകുമെന്നും താരം അറിയിച്ചു.

നടൻറെ വാക്കുകൾ: ഇപ്പോൾ നൽകിയത് ചെറിയൊരു സംഭാവനയാണ്. വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെ പോലെയുള്ള ജനങ്ങളാണ് അവിടെ ഇപ്പോൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. സാധിക്കുന്നതുപോലെ എല്ലാവരെയും ചേർത്ത് നിർത്തണം. രണ്ടു ദിവസം മുൻപുള്ള അവസ്ഥയല്ല ഇന്ന് അവിടെയുള്ള ഓരോരുത്തർക്കും.ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ വന്നാലേ നമുക്ക് മനസ്സിലാകുള്ളൂ. അങ്ങനെ അതറിഞ്ഞ് പ്രവർത്തിക്കുക അവനാൽ ചെയ്യുന്നത് സഹായിക്കുക. ഇത് ചെറിയൊരു സഹായമാണ് ആവശ്യമുള്ളവരുമ്പോൾ ഇനിയും സഹായിക്കും മമ്മൂട്ടി അറിയിച്ചു.

മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ നിന്നും താരങ്ങൾ കേരളത്തിന് സഹായവുമായി മുന്നോട്ടു വന്നിരുന്നു. നടൻ വിക്രമായിരുന്നു ആദ്യം 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പിന്നാലെ മമ്മൂട്ടി ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ ജ്യോതിക സൂര്യ കാർത്തി രശ്മിക മന്ദാന തുടങ്ങിയവരും സഹായവുമായി രംഗത്തെത്തിയിരുന്നു.

Written by amrutha

6 പേരിൽ ഏറ്റവും അധികം ക്ഷമയുള്ള ആൾ!!! ഹൻസികയെക്കുറിച്ചു വാചാലനായി കൃഷ്ണകുമാർ

നഷ്ടങ്ങൾക്ക് പകരമാകില്ല എന്നറിയാം!!! ദുരിതാശ്വാസനിധിയിലേക്ക്  20 ലക്ഷം രൂപ നൽകി നയൻതാര