in , ,

നഷ്ടങ്ങൾക്ക് പകരമാകില്ല എന്നറിയാം!!! ദുരിതാശ്വാസനിധിയിലേക്ക്  20 ലക്ഷം രൂപ നൽകി നയൻതാര

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ ധനസഹായം നൽകി നയൻതാര.നയൻതാരയും ഭർത്താവും കൂടിയാണ് ധനസഹായം കൈമാറിയ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. വയനാട്ടിലെ നക്ഷത്രങ്ങൾക്ക് ഒരിക്കലും പകരമാവില്ല എന്നും ഈ ഇരുണ്ട സമയത്ത് ചെറിയൊരു കൈത്താങ്ങ് ആകട്ടെ ഇതൊന്നും കുറിപ്പോടുകൂടി സമൂഹമാധ്യമത്തിൽ വാർത്ത പങ്കുവെച്ചു. പുനരധിവാസത്തിന് മാസങ്ങൾ മനസ്സുകൾ കയറ്റ മുറിവുണങ്ങാനും ഒരുമിച്ചു നിൽക്കാം എന്ന സ്നേഹ വാക്കുകൾ നൽകിയും ആണ് നയൻതാര പോസ്റ്റ് പങ്കുവെച്ചത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ പേളി തുടങ്ങി നിരവധി പേരാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ നൽകിയത്. മമ്മൂട്ടിയും ദുൽഖറും കൂടി 35 ലക്ഷം രൂപയാണ് കൈമാറിയത്. മഞ്ജുവാര്യർ 5 ലക്ഷം രൂപയും ഒരുലക്ഷം രൂപയും നടൻ വിക്രം 20 ലക്ഷം രൂപയും കൈമാറിയിരുന്നു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും വയനാട്ടിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി രംഗത്തെത്തിയിരുന്നു.കാർത്തിയും സൂര്യയും ജ്യോതിയും ചേർന്ന് 50 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കൂടാതെ കമലഹാസൻ രശ്മിക മന്ദാന തുടങ്ങിയവരും സഹായങ്ങൾ നൽകി.

Written by amrutha

ഇതൊരു ചെറിയ സംഖ്യയാണ്,  വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും:  മമ്മൂട്ടി

വയനാട്ടിലെ പ്രശ്ങ്ങളൊന്നും അറിഞ്ഞില്ലേ!!! നടി  മോനിഷയുടെ വീഡിയോയ്ക്കു വിമർശനം