in

ഇതിലിപ്പോ ആരാ യൂത്തൻ!!! മമ്മൂട്ടിക്കൊപ്പം ചിത്രമെടുക്കാൻ തിക്കുംതിരക്കും കൂട്ടി യുവതാരങ്ങൾ

കഴിഞ്ഞ ദിവസം ആയിരുന്നു മലയാളസിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം നടന്നത്. മലയാള സിനിമയിലെ പ്രമുഖ എല്ലാ താരങ്ങളും അണിയറ പ്രവർത്തകരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. ഇക്കൂട്ടത്തിൽ ​ഗ്രൂപ്പ് ഫോട്ടോയും ശ്രദ്ധ നേടിയെടുത്തിരുന്നു.

കൂട്ടത്തിൽ എല്ലാ യുവതാരങ്ങളും ചിത്രങ്ങൾ എടുക്കാൻ തിരക്കുകൂട്ടിയത് മമ്മൂക്ക യോടൊപ്പം ആയിരുന്നു. എല്ലാവരും എടുത്ത ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് യുവതാരങ്ങൾക്കൊപ്പമുള്ള മമ്മൂക്കയുടെ ചിത്രങ്ങൾ വൈറലായി മാറിയത്.

നിരവധി രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ശ്രദ്ധ നേടിയതെന്നു യുവതാരങ്ങളെ എല്ലാവരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. 70 വയസ്സ് കഴിഞ്ഞ ചുള്ളൻ ചെക്കൻ ആണെന്ന് ആരാധകർ കമന്റിൽ രേഖപ്പെടുത്തുന്നത്.

അമ്മ യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ​ഗ്രൂപ്പ് ഫോട്ടോയും കൂട്ടത്തിൽ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുൻനിര താരങ്ങൾ മുതൽ പുതുമുഖ താരങ്ങൾ വരെ ഫോട്ടോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമാകുന്നത് മമ്മൂട്ടിയുടെ ഫോട്ടോയാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്താണ് മമ്മൂട്ടി ഇരിക്കുന്നത്. ഇതാണ് മലയാളികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Written by amrutha

കിടിലൻ ആറ്റിറ്റ്യൂഡിൽ പൈങ്കിളി : ബീച്ച് വെയർ ലുക്കിൽ ശ്രുതി രജനികാന്ത്: വീഡിയോ

ഇതാരാ അനിയനാണോ !!! സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിക്കൊപ്പം സാനിയ