in , ,

അമ്പോ ടൂ ഹോട്ട്… ഇത്രയും ഗ്ലാമറസായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല…. ആരാധകരെ ചൂടുപിടിപ്പിച്ച് മാളവിക മോഹനന്റെ പുതിയ ഫോട്ടോകൾ

2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നുവന്ന പ്രശസ്ത താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കുകയും ഉണ്ടായി.

അതിനുശേഷം നിർണായകം എന്ന ചിത്രത്തിൽ ആസിഫലിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. 2016ൽ ഞാനു മട്ടു വരലക്ഷ്മി എന്ന കന്നട ചിത്രത്തിൽ അഭിനയിക്കുകയും 2017 ദി ഗ്രേറ്റ് ഫാദർ, നാളെ എന്നീ മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

അതേ വർഷം തന്നെ പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രമായ ബിയോണ്ട് ക്ലൗഡ്സ് എന്ന ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെട്ടു. 2019ൽ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരം എന്ന വിജയ് നായകൻ ആയ മാസ്റ്റർ എന്ന ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിച്ച് തമിഴ് സിനിമ പ്രേമികളുടെ ശ്രദ്ധ ഒന്നാകെ ആകർഷിക്കുകയുണ്ടായി.

സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. അതുകൊണ്ടുതന്നെ മാളവിക പങ്ക് വയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിലായി താരം പങ്കുവെച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.\

മഴ ദിവസത്തിലേക്ക് അല്പം തെളിച്ചം എന്ന ക്യാപ്ഷൻ ആണ് മാളവിക തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. നടിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
വെള്ളി നിറത്തിലുള്ള വസ്ത്രം അണിഞ്ഞ മാളവിയുടെ ചിത്രങ്ങൾ ഇപ്പോൾ ഇൻറർനെറ്റിൽ തരംഗമാവുകയാണ്.

മഴ നിറഞ്ഞ ഇരുണ്ടു കൂടിയ ദിവസത്തിൽ തന്റെ തിളങ്ങുന്ന ചില ചിത്രങ്ങൾ പങ്കുവെച്ച് തെളിച്ചം പകരുകയാണ് ഇപ്പോൾ താരം. ഷോർട്ട് കോക്ടയിൽ ഡ്രെസ്സിലുള്ള നിരവധി ചിത്രങ്ങളാണ് മാളവിക ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തൻറെ അഭിനയം ഇതവുകൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയിലൂടെ അരങ്ങേറി ഇന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന താരമായി മാറുവാൻ മാളവികയ്ക്ക് സാധിച്ചത് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെയാണ്. പ്രശസ്ത ചായാഗ്രഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക. അഭിനയത്രി എന്നതിനേക്കാൾ ഉപരി ഒരു ഫിറ്റ്നസ് പ്രേമി കൂടിയാണ് താരം. തന്റെ ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മാളവിക ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

അടുത്തിടെ താരം തന്റെ വർക്കൗട്ട് സെഷൻ ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മാളവികയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് വിജയ് നായകനായ ബ്ലോക്ക് ബസ്റ്റർ തമിഴ് ആക്ഷൻ ത്രില്ലർ മാസ്റ്റർ. ചിത്രത്തിലെ ചാരുലത എന്ന കഥാപാത്രവും താരത്തിന്റെ കരിയറിൽ ഒഴിച്ച് നിർത്താൻ ആകാത്ത ഒന്ന് തന്നെയാണ്.

Written by Editor 1

സിക്സ് പാക്ക് ഒക്കെ പെണ്ണുങ്ങക്കും പറ്റും.. മസിൽ കാണിച്ചു താരം, കിടിലൻ ഫോട്ടോസ് കാണാം

കുഞ്ഞിനോടൊപ്പമുള്ള വീഡിയോ പങ്ക് വെച്ച് പ്രിയ താരങ്ങളായ സജിനും ഷഫ്‌നയും: ആശംസകളുമായി ആരാധകർ