in

അമ്പോ.. എന്താ മെയ്വഴക്കം, കിടിലൻ വർക്കൗട്ടുമായി നടി മാളവിക മേനോൻ: വീഡിയോ കാണാം

ചെറുപ്പത്തില്‍ തന്നെ അഭിനയ ജീവിതത്തില്‍ സജീവമായ താരമാണ് മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തില്‍ സജീവമാവുകയായിരുന്നു.

സിബിഐ ഡയറിക്കുറിപ്പില്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മാളവിക മോനോന്‍. ഓര്‍മവച്ച കാലം മുതല്‍ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തില്‍ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് മാളവിക പറയുന്നു.

വളരെ സീനിയറായ കെ മധു, എസ്.എ.ന്‍ സ്വാമി തുടങ്ങിയ മലയാള സിനിമയില്‍ തന്നെ ഏറെ സീനിയറായിട്ടുള്ളവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് മാളവിക പറഞ്ഞു.

മോഹന്‍ലാലിന്റെ ആറാട്ടിലും മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്. പാപ്പന്‍, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. 2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്.

അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ്. സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ് ഈ യുവ താര സുന്ദരി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.

അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഠിനമായ വര്‍ക്കൗട്ടുകളാണ് താരം ചെയ്യുന്നത്. ഇതാണല്ലേ സൗന്ദര്യ രഹസ്യമെന്നാണ് ആരാധകരുടെ ചോദ്യം. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

സാരി ഇങ്ങനെയും ഉടുക്കാം അല്ലെ… സാരിയിൽ അതിസുന്ദരിയായ പ്രിയ മോഡൽ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബീച്ചിൽ കിടിലൻ ഡാൻസുമായി നോറ ഫത്തേഹി… സിബ് ഇടാൻ മറന്നു പോയോ എന്ന് കമെന്റുകൾ: വീഡിയോ വൈറൽ