in ,

എല്ലാം കാണുന്നുണ്ടല്ലോ, അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ? എന്ന് കമന്റ്: കിടിലൻ മറുപടി നൽകി മാളവികാ മേനോൻ

2012 മുതൽ ചലച്ചിത്രരംഗത്ത് സജീവമായി നില നിൽക്കുന്ന താരമാണ് മാളവിക മേനോൻ. 2012 പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് മലയാളി സിനിമ പ്രേമികൾക്ക് സുപരിചിതയായി താരം മാറിയത്.

ആ വർഷം തന്നെ ഹീറോ,916 എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. 2015 ൽ സർ സി പി, മൺസൂൺ മാങ്കോസ്, ജോൺ ഹോനായി എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവ സാന്നിധ്യം തന്നെയാണ്. മലയാളത്തിലെ ക്യൂട്ട് യുവനായിക എന്ന് തന്നെ മാളവികയെ വിശേഷിപ്പിക്കാം.

അനവധി സിനിമകളിൽ അഭിനയിച്ച താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ തൻറെ വിശേഷങ്ങളൊക്കെയും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിലും നൃത്തത്തിലും മോഡലിങ്ങിലും താരം ഒരുപോലെ സജീവസാന്നിധ്യമാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത താരം സൈഡ് റോളുകളിലൂടെയാണ് വളർന്നുവന്നത്.

മമ്മൂട്ടി നായകനായ സിബിഐ 5 ആണ് താരം അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചിത്രം. ഓർമ്മവച്ച കാലം മുതൽ കണ്ടുതുടങ്ങിയ ചിത്രത്തിൽ ഒരു ചെറിയ വേഷം എങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്ന് മാളവിക വ്യക്തമാക്കിയിരുന്നു. വളരെ സീനിയറായ കെ മധു, എസ് എൻ സ്വാമി തുടങ്ങിയ പ്രതിഭാധനന്മാരുടെ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രം എങ്കിലും ചെയ്യാൻ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് മാളവിക വ്യക്തമാക്കുകയുണ്ടായി.

മോഹൻലാലിൻറെ ആറാട്ട്, മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക വേഷം കൈകാര്യം ചെയ്തു. തനി നാടൻ ആയാലും മോഡേൺ ആയാലും ഗ്ലാമറസ് ആയാലും എപ്പോഴും കിടിലൻ മേക്കോവറിൽ തന്നെയാണ് താരം എത്തുന്നത്. ഏറ്റവും ഒടുവിലായി മാളവിക പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

യോഗാ ദിനത്തിൽ അതീവ ഗ്ലാമർ ഉള്ള ചിത്രമാണ് താരം തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച് കഴിഞ്ഞിരിക്കുന്നത്. ചിത്രം ഒറ്റനോട്ടത്തിൽ കാണുന്ന ആർക്കും തോന്നുന്ന ഒരു അഭിപ്രായം ഒരാൾ താരത്തിന്റെ ചിത്രത്തിന് താഴെ ചോദിക്കുകയായിരുന്നു. അടിയിൽ എന്തെങ്കിലും ഇട്ടുകൂടെ എല്ലാം കാണാമെന്നായിരുന്നു ആ കമൻറ്.

കമൻറ് കണ്ട ഉടൻതന്നെ താരം വ്യക്തമായ മറുപടിയും നൽകുകയുണ്ടായി. അത് കണ്ണിൻറെ കുഴപ്പമാണ് എന്നാണ് താരം കമന്റിന് മറുപടിയായി നൽകിയ മറുപടി. പങ്കുവെച്ച് നിമിഷനേരത്തിനുള്ളിലാണ് താരത്തിന്റെ മറുപടിയും ചിത്രത്തിന് താഴെ വന്ന കമൻറ് ആളുകൾ ഏറ്റെടുത്തത്.

ഇതിനുമുൻപും മാളവികയുടെ ചിത്രത്തിന് താഴെ ഇത്തരത്തിലുള്ള നിരവധി മോശം കമൻറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെയൊക്കെ ഇതേ ലാഘവത്തോടെ തന്നെയാണ് താരം നേരിട്ടുള്ളതും.എന്നിട്ടും താരത്തിന്റെ ചിത്രങ്ങൾ എപ്പോഴും വൈറൽ ആണ്.

Written by Editor 1

അന്ന് വിവാദ സ്വാമിയുമായുള്ള കിടപ്പറ വീഡിയോ പുറത്തുവന്നു, നടി രഞ്ജിതയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

സിക്സ് പാക്ക് ഒക്കെ പെണ്ണുങ്ങക്കും പറ്റും.. മസിൽ കാണിച്ചു താരം, കിടിലൻ ഫോട്ടോസ് കാണാം