in

ആരാധകരുടെ ഹൃദയം കവർന്ന് മാളവിക മേനോന്റെ ലേറ്റസ്റ്റ് ഫോട്ടോസ്, കിടു

ചെറുപ്പത്തില്‍ തന്നെ അഭിനയ ജീവിതത്തില്‍ സജീവമായ താരമാണ് മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തില്‍ സജീവമാവുകയായിരുന്നു.

സിബിഐ ഡയറിക്കുറിപ്പില്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മാളവിക മോനോന്‍. ഓര്‍മവച്ച കാലം മുതല്‍ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തില്‍ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് മാളവിക പറയുന്നു. വളരെ സീനിയറായ കെ മധു, എസ്.എ.ന്‍ സ്വാമി തുടങ്ങിയ മലയാള സിനിമയില്‍ തന്നെ ഏറെ സീനിയറായിട്ടുള്ളവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് മാളവിക പറഞ്ഞു.

മോഹന്‍ലാലിന്റെ ആറാട്ടിലും മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്. പാപ്പന്‍, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. 2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ്. സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ് ഈ യുവ താര സുന്ദരി. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരുണ്ട് താരത്തിന്.

അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഇപ്പോള്‍ താരം ഒരു ക്യൂട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലുള്ള തൈ സ്ലിറ്റ് ഡ്രെസ്സിലുള്ള ഫോട്ടോകള്‍ ആണ് പങ്കുവെച്ചിരിക്കുന്നത്. Birthday glows എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഫോട്ടോകള്‍ വൈറല്‍ ആവുകയും ചെയ്തു.

Written by Editor 3

വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ.. എന്നാൽ നമ്മൾ അത് ചെയ്‌താൽ അയ്യേ… മൈഥിലി പറഞ്ഞത് ഇങ്ങനെ

നങ്ങേലിയായി മലയാളി മനസ്സിൽ കയറിയ നായിക, താരത്തിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ