in ,

ചക്കിയും അഭിനയത്തിലേക്ക് കടക്കുന്നു: സൂപ്പർതാരങ്ങൾക്കൊപ്പം താരപുത്രി

പ്രിയപ്പെട്ട താരം ജയറാമിന്റെ ഒരേയൊരു മകൾ മാളവികയും അഭിനയ രംഗത്തേക്ക് കടക്കുകയാണ് എന്ന വാർത്തയാണ് പുതിയതായി പുറത്തുവരുന്നത്. സ്പോർസിലും മോഡലിങ്ങിലും ഏറെ താല്പര്യമുള്ള മാളവിക ഇതിനു മുമ്പ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് വരാൻ താൽപര്യം ഇല്ല എന്നായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ അഭിനയ കളരിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് പങ്കു വെച്ചിരിക്കുന്നത് , ഇന്ത്യയിലെ മികച്ച താരങ്ങൾക്കൊപ്പം ആണ് താരത്തിന് പ്രകടനവും

പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയ ക്കളരിയിൽ ആണ് താരപുത്രി പങ്കെടുക്കുന്നത്. യഥാർത്ഥത്തിൽ അല്ല എന്ന കുറിപ്പോടെയാണ് താരപുത്രി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനമെന്നാണ് ചിത്രങ്ങൾ കണ്ട് പലരും കമൻറുകൾ ആയി ചോദിക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ ദേവും താരത്തിനൊപ്പം അതിൽ പങ്കെടുത്തിട്ടുണ്ട്.

തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ തുടങ്ങി യുവ താരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയ ക്കളരിയിൽ പ്രകടനങ്ങൾ നടത്തിയത്.

View this post on Instagram

Shared post on

Written by admin

പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്, പ്രണയിച്ചിട്ടുമുണ്ട്, അന്‍ഷിത

സമ്പത്തിനേക്കാളിഷ്ടം പ്രശസ്തി തന്നെയാണ്: അമൃതാ സുരേഷ്