in

പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്, ഞാൻ അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല; നടി മാളവിക മേനോൻ പറയുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. ചെറുപ്പത്തില്‍ തന്നെ അഭിനയ ജീവിതത്തില്‍ സജീവമായ താരമാണ് മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ്. സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ് ഈ യുവ താര സുന്ദരി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.

2012ല്‍ പുറത്തിറങ്ങിയ നിദ്ര, ഹീറോ, 916 എന്നീ ചിത്രങ്ങളിലെ മാളവികയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ മാളവിക പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്.

അടുത്തിടെ മാളവിക ചില ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. കുടുംബത്തോടൊപ്പം മൂന്നാറിലേയ്ക്ക് വിനോദയാത്ര പോയപ്പോഴുള്ള ചിത്രങ്ങളില്‍ ഒന്നാണ് വലിയ ചര്‍ച്ചയായി മാറിയത്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ മാളവിക പങ്കുവെച്ച ചിത്രം വൈറലായി മാറി. ആ ഫോട്ടോ ഇത്രത്തോളം വൈറലാകുമെന്ന് താനും കരുതിയില്ലെന്നാണ് മാളവിക പറയുന്നത്.

മൂന്നാറില്‍ വെച്ച് വിവിധ കോസ്റ്റിയൂമുകളില്‍ ചിത്രങ്ങള്‍ എടുത്തിരുന്നു. അവയെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് ധരിച്ച ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ളവ പോലെ തന്നെയുള്ള ഒരു വസ്ത്രമായിരുന്നു. അന്ന് അവിടെ നിന്നെടുത്ത ഫോട്ടോയും വീഡിയോയും യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.

അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചര്‍ച്ചയായത് ആദ്യം കണ്ടതെന്ന് മാളവിക പറഞ്ഞു. തന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തി നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നതായി മാളവിക പറഞ്ഞു. നോര്‍മലായാണ് ആ വീഡിയോ ഇട്ടത്. പക്ഷേ, പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഇറക്കി.

എല്ലാവരും അത് കണ്ട് വിചാരിച്ച് വെച്ചിരിക്കുന്നത് ആ ഡ്രസിനുള്ളില്‍ താന്‍ ഒന്നും ഇട്ടിട്ടില്ല എന്നാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. തന്റെ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നാണ് മാളവിക പറയുന്നത്.

നിത്യ പ്രമോദിന്റെ മേക്കപ്പില്‍ അതിമനോഹരിയായാണ് വീഡിയോയില്‍ മാളവിക പ്രത്യക്ഷപ്പെട്ടത്. പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫര്‍. നവ്യ നായര്‍ നായികാ വേഷം ചെയ്ത വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മലയാള ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

അമ്പോ.. ഇതൊക്കെ സാനിയയെ കൊണ്ടേ പറ്റൂ…. ഹോട് ലുക്കിൽ കിടിലൻ ഫോട്ടോസുമായി താരം, ഏറ്റെടുത്ത് ആരാധകർ

ഞാനും കസിനും കൂടി വളരെ രഹസ്യമായിട്ടാണ് ആ പോ ൺ വീഡിയോ കണ്ടത്, പക്ഷേ അമ്മ കൈയോടെ പിടികൂടി, നടി യാഷിക ആനന്ദ് വെളിപ്പെടുത്തുന്നു