in ,

വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ..!! നമ്മൾ ചെയ്‌താൽ അയ്യേ… മാറേണ്ട ചിന്താഗതി.. മൈഥിലി തുറന്നടിക്കുന്നു

മലയാളികൾക്ക് സുപരിചിതയായ താരമാണ് മൈഥിലി. ഇപ്പോൾ താരം വർഷങ്ങൾക്കുശേഷമുള്ള ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒപ്പം ഒരു സന്തോഷവാർത്തയും പങ്കുവെച്ചിരുന്നു.

താൻ വിവാഹിതയായി എന്ന്. കുറച്ചുകാലം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നും എന്നതിൻറെ യാതൊരു കുറവും ആരാധകരുടെ ഭാഗത്തുനിന്നും ആശംസകൾ അറിയിക്കുന്നത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അച്ഛൻറെ മരണശേഷം അമ്മയ്ക്കൊപ്പം അമേരിക്കയിലുള്ള സഹോദരൻറെ അടുത്തേക്ക് പോയതോടെയാണ് താരം അഭിനയജീവിതത്തിന് ഇടവേള നൽകിയത്.

എന്നാൽ കഴിഞ്ഞ മാസം സമ്പത്ത് എന്നയാളുമായി മൈഥിലിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ഒന്നാകെ പരക്കുകയായിരുന്നു. സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയ താരവിവാഹം കൂടിയായിരുന്നു മൈഥിലിയുടെ. വിവാഹസമയത്ത് നടിയെ തേടി ചില വിമർശനങ്ങളും എത്തിയിരുന്നു.

എന്നാൽ ചെറിയ പ്രായം മുതൽ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ഇന്നും പഴി കേൾക്കേണ്ടി വരുന്ന അവസ്ഥയെപ്പറ്റി വ്യക്തമാക്കിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു. സിനിമയിലും പുറത്തും മൈഥിലിയുടെ പേരിൽ ഗോസിപ്പുകൾ ധാരാളം ഉയർന്നിരുന്നു. പലരും പറഞ്ഞു നടക്കുന്നതിനൊക്കെ മറുപടി പറയാൻ പോയാൽ ഭാഗ്യലക്ഷ്മി അമ്മയെപ്പോലെ തല്ലി തീർക്കേണ്ടി വരും എന്നാണ് താരം പറയുന്നത്.

മാത്രവുമല്ല സിനിമയിൽ വരുന്നതിനു മുൻപ് എൻറെ പതിനേഴാം വയസ്സിൽ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പരിഹാസവും വിമർശനവും കേൾക്കേണ്ടി വരുന്നു എന്ന് താരം വ്യക്തമാക്കുന്നു. തൻറെ വിവാഹ വാർത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരുതരത്തിൽ നമ്മളെ വിറ്റ് കാശുണ്ടാക്കുന്നു. നെഗറ്റീവ് പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി പരാതിപ്പെട്ടിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നു.

ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളുടെ പേരിൽ വേദനിപ്പിച്ചാൽ പെട്ടെന്ന് തളർന്നു പോകുമെന്നാണ് ചിലരുടെയും വിചാരം. അങ്ങനെ നമ്മൾ തകർന്നു പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളും ഉണ്ട്. പക്ഷേ അനുഭവങ്ങളാണ് എന്നെ പുതിയ ഞാൻ ആക്കിയത്. ഒരിക്കൽ ഒരുപാട് സങ്കടപ്പെട്ടു.

ഇനി കുഞ്ഞു സന്തോഷങ്ങൾ പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്ന് മൈഥിലി വ്യക്തമാക്കുന്നു. സിനിമയിൽ പിടിച്ചു നൽകുവാൻ ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ മൈഥിലിയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് മലയാളികൾക്ക് മുന്നിൽ മൈഥിലി സുപരിചിത ആകുന്നത്.

എന്നാൽ ശ്രീനിവാസൻ നായകനായ പച്ചമരത്തണലിൽ എന്ന ചിത്രത്തിൽ ഒരു ചെറിയ റോളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിച്ചതോടുകൂടി നല്ലവൻ,സാൾട്ട് ആൻഡ് പെപ്പർ അടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ ഇടക്കാലത്ത് വിവാദങ്ങൾ ഉണ്ടായതോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം.

ഗ്ലാമർ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒതുങ്ങിയപ്പോൾ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ അതിനെതിരെയും പ്രതികരിക്കുകയാണ് താരം. ഇത്തരം വേഷങ്ങൾ വിദ്യാബാലൻ ചെയ്യുമ്പോൾ അത് കാണുന്നവർ കയ്യടിക്കുകയും തന്നെപ്പോലെയുള്ള നടിമാർ ചെയ്യുമ്പോൾ അത് മോശമായ കാണുകയും ആണ് പലരും ചെയ്യുന്നത് എന്ന് താരം പറയുന്നു.

Written by Editor 1

നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ത്? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം നൽകും അതിനുള്ള മറുപടി നിങ്ങൾക്ക് തരും

അമ്പോ.. പോസ് കൊള്ളാം… രസ്ന പവിത്രന്റെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ,കിടിലൻ ഫോട്ടോസ് കാണാം