in

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കുമെന്ന് ഭാര്യ. ദിവ്യയ്ക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചോദിച്ചാൽ ഒന്നും മിണ്ടില്ല, മുഖം വീർപ്പിച്ച് ഇരിക്കും, പ്രശ്നമുണ്ടായാൽ ആദ്യം കോംപ്രമൈസ് ചെയ്യുന്നത് ഞാനാണെന്ന് മധു

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്. 2000ങ്ങളുടെ തുടക്കം മുതൽ മലയാള സിനിമയിൽ സജീവമായി കേൾക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. അടുത്തിടെയായി ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മധു ടി.വി. പ്രേക്ഷരുടെ മുന്നിലേക്ക് എല്ലാ ദിവസവും അതിഥിയായി എത്തുന്നുണ്ട്. കേരള, തമിഴ്‍നാട് സർക്കാരിൽ നിന്നും മികച്ച ഗായകനുള്ള പുരസ്കാരങ്ങൾ നേടിയിട്ടുള്ള ​ഗായകൻ കൂടിയാണ് മധു ബാലകൃഷ്ണൻ.

ഇപ്പോഴിതാ പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു മധു ബാലകൃഷ്ണനെ കുറിച്ച് ഭാര്യ ദിവ്യയും, ഭാര്യയെ കുറിച്ച് മധുവും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സന്തോഷം വരുമ്പോൾ മധു പാട്ട് പാടും. എന്നാൽ ദുഖം വന്നാൽ അതിൽ കുറച്ച് ദേഷ്യം കൂടിയുണ്ടാകും. ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്. വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും. പക്ഷെ വേ​ഗം തണുക്കും എന്നാണ് ഭാര്യ മധുവിനെ കുറിച്ച് പറഞ്ഞത്. ദിവ്യയെ കുറിച്ച് ചോദിച്ചപ്പോൾ മധുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.‌..

എന്റെ അടുത്ത് ദേഷ്യം ദിവ്യ കാണിക്കാറില്ല. ദിവ്യയുടെ ദേഷ്യം ഞാൻ കണ്ടിട്ടുള്ളത് കുട്ടികളുടെ അടുത്താണ്. ദിവ്യയുടേത് ഒതുങ്ങിയ സ്വഭാവമാണ്. എല്ലാവരോടും ചിരിക്കും. 24 മണിക്കൂറും ചിരിയാണ്. എന്താണ് ചിരിയുടെ രഹസ്യമെന്ന് വരെ ആളുകൾ ദിവ്യയോട് ചോദിക്കാറുണ്ട്. പക്ഷെ എന്റെ അടുത്ത് മാത്രം ദിവ്യ ചിരിക്കാറില്ല. പിള്ളേരെ പഠിപ്പിക്കുമ്പോഴാണ് ദിവ്യയുടെ ശബ്ദം ഞാൻ കേൾക്കുന്നത്. ഇത്രയും ശബ്ദവും ദേഷ്യവുമൊക്കെ ദിവ്യയ്ക്കുണ്ടായിരുന്നുവോയെന്ന് അത്തരം സന്ദർഭങ്ങളിലാണ് ഞാൻ ആലോചിക്കുന്നത്.

പിന്നെ എനിക്ക് ദേഷ്യം വരാറുള്ള പ്രധാന കാര്യം ദിവ്യയ്ക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചോദിച്ചാൽ ഒന്നും മിണ്ടില്ല. മുഖം വീർപ്പിച്ച് ഇരിക്കും. പ്രശ്നമുണ്ടായാൽ ആദ്യം കോംപ്രമൈസ് ചെയ്യുന്നത് ഞാനാണെന്നും മധു പറഞ്ഞു.

Written by admin

ബാങ്കിലൊക്കെ ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു, ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല. ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് പേടി

തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ,എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി ഫെയ്സ്ബുക്ക് കുറിപ്പുമായി ഉണ്ണി മുകുന്ദൻ