in

‘എന്റെ അച്ഛന്‍ പോയി’;അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചെന്ന് നടി മാല പാര്‍വതി

നടി മാലാ പാര്‍വതിയുടെ അച്ഛന്‍ സി വി ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസായിരുന്നു. 45 വര്‍ഷത്തോളം വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. അച്ഛന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചത് മാലാ പാര്‍വതിയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, എന്റെ അച്ഛന്‍ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തന്‍ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോള്‍ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്‌തോ?

ചേര്‍ത്തലയിലെ അംബാലികാ ഹാള്‍ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവര്‍ത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നെഞ്ച് തടയുന്നതിനിടയില്‍.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.

ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് മാലാ പാർവതി പ്രശസ്ത നാടക നടി കൂടിയായ ഇവർ അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്.തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജ്,വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് പഠിച്ചത്.സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയിട്ടുണ്ട്.സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്.ദൂരദര്ശൻ, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു.നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Written by admin

ശരീരം തുറന്ന് കാണിക്കാൻ പറ്റുന്നതും ഒരു കലയാണ് …വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി ജീവ നമ്പ്യാരുടെ പുത്തൻ ചിത്രങ്ങൾ

ഇത് ആകാശദൂതിലെ ആനി അല്ലേ :  വെള്ളാരം കണ്ണുള്ള സുന്ദരിയെ ഓർത്തെടുത്ത് ആരാധകർ