in ,

നടി  ലിജോമോള്‍ വിവാഹിതയായി:  ആശംസകളുമായി ആരാധകർ

ഫഹദ് ഫാസിൽ  നായകനായെത്തിയ മഹേഷിന്റെ പ്രതികാര’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലിജോമോള്‍ ജോസ്.
ഇപ്പോഴിതാ താരത്തെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. അരുണ്‍ ആന്റണിയാണ് വരന്‍. കോ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വയനാട് സ്വദേശിയാണ് അരുൺ.
വിവാഹത്തിന് ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത് പേപ്പർ ആഡ്സ് ആണ്.  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി, നിരവധി പേരാണ് ചിത്രങ്ങൾ കമൻറ് കളുമായി എത്തിയത്.

ഇടുക്കി സ്വദേശിയായ ലിജോമോൾ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായത് ,പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ കനി എന്ന നായികാവേഷവും പിന്നീട് ശ്രദ്ധിക്കപ്പെട്ടു.

ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനിയച്ച ലിജോമോൾ തമിഴകത്തും അരങ്ങേറ്റം കുറിച്ചിരുന്നു, സിവപ്പു മഞ്ചൾ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. തീതും നൻട്രും എന്നൊരു തമിഴ് ചിത്രമാണ് നടിയുടെ പുതിയ റിലീസ്. വിവാഹത്തിന് റ മനോഹരമായ ചിത്രങ്ങൾ നിരവധി പേജുകളിൽ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികൾ അടക്കം താരത്തിന് ആശംസകളുമായി വന്നിട്ടുണ്ട്.

Written by admin

ഇടപഴകി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മോശം ചിന്തകളുള്ള ആളല്ല മഞ്ജു, വ്യക്തമായ ധാരണ ഭാര്യയ്ക്കുണ്ട്- ശരത് ദാസ്

അനുശ്രീയുടെ പുത്തൻ ചിത്രം കണ്ട് കയ്യൊടിഞ്ഞോയെന്ന് ആരാധകർ