in

രതി മൂർച്ച ഉണ്ടാവുന്ന സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും വരെ അവർ പറഞ്ഞു… ദുരനുഭവം തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്ഥാനം സ്വന്തമാക്കുകയും ചെയ്ത താരമാണ് റായി ലക്ഷ്മി. ഇതിനിടെ ഹിന്ദിയിലും റായ് ലക്ഷ്മി അരങ്ങേറി. ജൂലിയുടെ രണ്ടാം ഭാഗത്തിലൂടെയായിരുന്നു താരത്തിന്റെ ഹിന്ദി അരങ്ങേറ്റം. റായ് ലക്ഷ്മിയുടെ ജൂലി 2വില്‍ സിനിമാരംഗത്തെ അപകടകരമായ പ്രവണതയായ കാസ്റ്റിങ് കോച്ചിനെ കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചന അതാണ്. ഉണ്ടെങ്കില്‍ അതില്‍ അദ്ഭുതമില്ല. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് റായ് ലക്ഷ്മി. സിനിമയില്‍ കാസ്റ്റിങ് കൗ ച്ചുകള്‍ ഉണ്ടെന്നും ഏന്നാല്‍ എന്നതില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഇയ്യിടെയാണ് റായ് ലക്ഷ്മി പറഞ്ഞത്.

തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റായ് പറഞ്ഞു. തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് ഓഡിഷനിടയില്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്ന കഥയും റായ് ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ പോലെ ശബ്ദമുണ്ടാക്കാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റി മേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്.

അന്ന് അവള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചു . ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള്‍ തീര്‍ച്ചയാക്കി- റായ് പറഞ്ഞു. പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്ര ങ്ങള്‍ ഊ രിക്കളഞ്ഞ് അ ടിവ സ്ത്രങ്ങളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്.

അവരുടെ മാ റി ടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളില്‍ ബി ക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാ മ്പ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡില്‍.

ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് പലരെയും കാണേണ്ടിവരും. സംവിധായകന്‍ അറിയാത്ത ആളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകന്‍ അറിയണമെന്നില്ലെന്നും റായി പറഞ്ഞു.

മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ റായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ഒന്നിലധികം ചിത്രങ്ങളില്‍ നായികയായി എത്തിയ റായ് ലക്ഷ്മിയുടെ അവസാന മലയാള ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗാണ്. രാജാധിരാജയ്ക്ക് ശേഷം റായ് ലക്ഷ്മി അഭിനയിച്ച മലയാള ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്.

Written by Editor 3

കിടിലൻ വർക്കൗട്ട് വീഡിയോയിൽ തിളങ്ങി നടി അൻസിബ… ശക്തമായൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോന്ന് ആരാധകർ: വീഡിയോ

അമ്പോ.. പൂളിൽ നീന്തി കളിച്ച് സാധിക, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ