in

ഞങ്ങളുടെ കണ്‍മുന്നിലാണ് അവള്‍ മരിച്ചു വീണത്, കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. ഭാഗ്യദേവത, ഗീതാഞ്ജലി കറുത്ത മുത്ത്, സസ്നേഹം തുടങ്ങി പല പരമ്പരകളിലും നടി വേഷമിട്ടു. ഡോക്ടര്‍ കൂടിയായ ലക്ഷ്മിപ്രിയ കൊല്ലംകാരിയാണ്. ചൈനയില്‍ പോയാണ് പഠിച്ചത്. മറ്റൊരു നാട്ടിലേക്ക് പോകാനും അവരുടെ രീതികള്‍ മനസ്സിലാക്കാനും ഇഷ്ടമായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറയുന്നു. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മിപ്രിയയും അച്ഛനുമാണ് പങ്കെടുത്തത്. ഇൗ പരിപാടിക്കിടെയാണ് താരം മനസ് തുറന്നത്.

ഞാനും അച്ഛനും എപ്പോഴും വഴക്കാണ്, ഫാസ്റ്റ് ഫുഡ് കഴിക്കുന്നതൊന്നും അച്ഛന് ഇഷ്ടമില്ല. വീട്ടിലുണ്ടാക്കി കഴിച്ചാല്‍ മതി, പഴയ ആള്‍ക്കാരുടെ അങ്ങനെയുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. പാസ്തയൊക്കെ ഇഷ്ടമാണ്. അത് പോലെ വാര്‍ത്ത കാണണം, അച്ഛന്‍ എപ്പോഴും വാര്‍ത്ത വെച്ചുകൊണ്ടിരിക്കും.-ലക്ഷ്മിപ്രിയ പറഞ്ഞു. ഇതിന് അച്ഛന്‍ പറഞ്ഞത്, നല്ലതാക്കാന്‍ വേണ്ടിയാണ് പറഞ്ഞുകൊടുക്കുന്നത്. പറയുന്നത് നമ്മളുടെ ജോലിയെന്നായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരുപാട് സഹായിക്കാറുണ്ട്. കലാപരമായും നല്ല പോത്സാഹനമാണ് തന്നത്. അച്ഛന്‍ ഏത് സിറ്റുവേഷനിലൂടെയാണ് പോവുന്നതെന്ന് എന്നൊന്നും അച്ഛന്‍ നോക്കില്ല. പഠിക്കാവുന്നിടത്തോളം കാലം പഠിക്കാനാണ് പറയാറുള്ളത്. -നടി പറഞ്ഞു.

ഞങ്ങളുടെ വീട്ടിലെ ജെര്‍മ്മന്‍ ഷെപ്പേഡിന്റെ പേരാണ് ജാനി. എന്റെയൊരു കസിനിട്ട പേരാണ്. ഫസ്റ്റ് ജാനി ചത്തുപോയി. ഞങ്ങളുടെ വീട്ടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം. രണ്ടാമത് മേടിച്ചപ്പോള്‍ ആ ഓര്‍മ്മയ്ക്കായി ജാനി എന്ന് പേരിട്ടു. നമുക്ക് എല്ലാ കാര്യത്തിനും കൂട്ടായി നില്‍ക്കുകയായിരുന്നു ജാനി. 7 വയസ്സിലാണ് ഫസ്റ്റ് ജാനി മരിച്ചത്. നമ്മള്‍ ട്രയിന്‍ ചെയ്തെടുത്താണ്. ആക്സിഡന്റാണെങ്കിലും വളരെ നല്ല മരണമായിരുന്നു, ബ്ലഡൊന്നും പോയിരുന്നില്ല. ഞങ്ങളിലാരോ പോവേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെയായിരുന്നു ആ മരണം.- ലക്ഷ്മിപ്രിയ പറഞ്ഞു.

കൊറിയര്‍ വാങ്ങിച്ചിട്ട് നമ്മളുടെ കൈയ്യിലേക്ക് തരും. പേപ്പറും എടുത്തിട്ട് വരും. ഞങ്ങള്‍ കൂട്ടിലൊന്നും ഇടാറില്ല. ആരെങ്കിലും വന്നാല്‍ പറഞ്ഞാല്‍ മേലോട്ട് കയറിപ്പൊക്കോളും. ഞങ്ങള്‍ വര്‍ഷത്തില്‍ 3 തവണ ഗുരുവായൂര്‍ പോവാറുണ്ട്. ആ സമയത്ത് ഫുഡൊക്ക വെച്ചിട്ടാണ് പോവുന്നത്. ഞങ്ങള്‍ വരുന്ന വരെ ജാനി ഒന്നും കഴിക്കില്ല. ഒരു കുഴപ്പമില്ല, അത് അതിന്റെ ശീലമായിരുന്നു.-നടി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര സജീവമല്ല. പഠനത്തിനിടയില്‍ സമയമില്ലായിരുന്നു. ട്രോളൊന്നും വന്നാല്‍ ഞാനറിയാറില്ല. ആരെങ്കിലും അയച്ച് തന്നാലാണ് അറിയുന്നത്. ഇപ്പോള്‍ കുറച്ച് ആക്ടീവായി തുടങ്ങിയിട്ടുണ്ട്. മറ്റ് ആക്ടേഴ്സെല്ലാം സജീവമാണ്. ചേച്ചിയുടെ ഫാനാണ് എന്ന് പറഞ്ഞ് ഒരാള്‍ കമന്റിടാറുണ്ട്. ചേച്ചി മുടിക്ക് നീല കളറടിച്ചാല്‍ നന്നായിരിക്കും, മുന്‍പ് നീല കളറാക്കിയിരുന്നു. അതേ പോലെ ഹെയര്‍ സ്റ്റൈലിനെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമെല്ലാം പറയാറുണ്ട്.-ലക്ഷ്മിപ്രിയ പറഞ്ഞു.

Written by admin

കൊച്ചിന് കൊണ്ടുപോകാൻ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ, ജയസൂര്യ

സിനിമയിൽ ആ വേഷം വേണെമെങ്കിൽ ഞങ്ങൾ അഞ്ച് പേരുടെ കൂടെ കിടക്കണം, അതിന് തയ്യാറാണെങ്കിൽ ആ വേഷം നൽകാം.. സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻ… !!