in

പരസ്യത്തിൽ നിന്നും സിനിമയിലേക്ക്, അതിസമ്പന്നനായ വ്യവസായിയെ വിവാഹം ചെയ്ത് കോടീശ്വരിയുമായി, ഭർത്താവ് ആദ്യമായി സമ്മാനിച്ചതാകട്ടെ വിമാനം… നടി കെആർ വിജയയുടെ ജീവിതം ഇങ്ങനെ..!

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെ തെന്നിന്ത്യ മുഴുവൻ പ്രസിദ്ധയായി മാറിയ സിനിമാ സീരിയൽ താരമാണ് കെ. ആർ വിജയ. എൺപതുകളുടെ മലയാള സിനിമകളിൽ നിറഞ്ഞു നിന്ന വിജയ മലയാളി പ്രേക്ഷകരിലേക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഒരേസമയം മലയാളത്തിലും തെലുങ്കിലും തമിഴിലും നിരവധി വേഷങ്ങളാണ് നടി കൈകാര്യം ചെയ്തിട്ടുള്ളത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്നും പ്രതിഭയോടെ തിളങ്ങുന്ന മുതിർന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് കെ ആർ വിജയ.

വിജയ സിനിമയിലേക്ക് എത്താനുണ്ടായ വഴിത്തിരിവിനെ കുറിച്ച് താരം തന്നെ നേരത്തേ പറഞ്ഞിട്ടുണ്ട്. ടെലിവിഷൻ ഇന്ത്യയിൽ സജീവമല്ലായിരുന്ന കാലത്ത് ടെലിവിഷൻ പരിപാടി ഇന്ത്യയിൽ വന്നാൽ എങ്ങനെ ആയിരിക്കും എന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് കാണിക്കാൻ വേണ്ടി ഒരു സുന്ദരിയായ പെൺകുട്ടി സ്റ്റേജിൽ നൃത്തം ചെയ്തു.

അതിമനോഹരമായ ആനൃത്തം കണ്ട് പ്രേക്ഷകർ അത്ഭുതപ്പെട്ടു. ആ പെൺകുട്ടിയായിരുന്നു കെ ആർ വിജയ. സിനിമ ക്യാമറ വെച്ചുകൊണ്ട് താൻ സ്റ്റേജിൽ ഡാൻസ് ചെയ്യുന്നത് ഷൂട്ട്‌ ചെയ്യുന്നത് ഒരു മോണിറ്ററിൽ കാണിക്കുന്നുണ്ടായിരുന്നു. ഈ കുട്ടിത്താരത്തെ അന്നത്തെ സൂപ്പർ ഹീറോ ജമിനി ഗണേശൻ കാണുന്നതോടെയാണ് സാധാരണ്ക്കാരിയായ വിജയ അഭിനേത്രിയായി മാറുന്നത്.

നാടകത്തില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്. തുടര്‍ന്നു പരസ്യങ്ങള്‍ക്ക് മോഡലായി. പതിനഞ്ചാം വയസ്സിൽ സിനിമ താരമായി മാറിയ വിജയയുടെ ജീവിതം പിന്നീടും സൂക്ഷിച്ചുവെച്ചത് സിനിമയെ വെല്ലുന്ന ജീവിത കഥയാണ്. കർപ്പകം എന്ന സിനിമയിലാണ് താരം ആദ്യം അഭിനയിച്ചത്.

ജമിനി ഗണേശൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. 1962-ലാണ് കെ ആർ വിജയ മലയാള സിനിമയിലേയ്ക്കെത്തുന്നത്. എഴുപതോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചു.

ആദ്യകിരണങ്ങൾ, ശകുന്തള, അനാർക്കലി, കൊടുങ്ങല്ലൂരമ്മ, നഖങ്ങൾ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ മലയാളത്തിൽ അവർ നായികയായി അഭിനയിച്ചിട്ടുണ്ട്. എൻ ടി ആർ, ശിവാജി ഗണേശൻ, എം ജി ആർ, സത്യൻ, പ്രേംനസീർ, മധു..എന്നിങ്ങനെ അക്കാലത്തെ മുൻനിര നായികമാരുടെയെല്ലാം നായികയായിരുന്നു കെ ആർ വിജയ. അതിന് ശേഷം ഇന്നത്തെ പല താരങ്ങളുടേയും അമ്മയായും സ്ക്രീനിൽ നിറഞ്ഞു നിന്നു വിജയ.

തെന്നിയിലെ നാല് ഭാഷകളിലും തിരക്കിട്ട് അഭിനയിക്കുന്ന ഘട്ടത്തിലായിരുന്നു താരത്തിൻ്റെ വിവാഹം. അതിസമ്പന്നനായ വ്യക്തിയുമായുള്ള വിവാഹം കെആർ വിജയയെ കോടീശ്വരിയാക്കിമാറ്റി. എല്ലാ സുഖ സൌകര്യങ്ങളിലും ജീവിക്കുമ്പോഴും വിജയയ്ക്ക ഭർത്താവ് ആദ്യമായി വാങ്ങിക്കൊടുത്ത സമ്മാനം ഒരു വിമാനമായിരുന്നു.

വിമാനം സ്വന്തമാക്കിയ കെ ആർ വിജയയെ അന്ന് ആരാധകർ ആശ്ചര്യത്തോടെയാണ് നോക്കിയിരുന്നത്. അക്കാലത്ത് അങ്ങനെ സ്വന്തമായി വിമാനമുള്ള ഒരേയൊരു സിനിമ നടിയായി കെ ആർ വിജയ മാറുകയും ചെയ്തിരുന്നു.

Written by Editor 5

ഞാൻ ഗന്ധർവ്വനിലും രാജശിൽപിയിലും അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ; നടി ശ്രീലക്ഷ്മി വെളിപ്പെടുത്തുന്നു

അമ്പോ.. ഇതൊക്കെ സാനിയയെ കൊണ്ടേ പറ്റൂ…. ഹോട് ലുക്കിൽ കിടിലൻ ഫോട്ടോസുമായി താരം, ഏറ്റെടുത്ത് ആരാധകർ